മാധുരി ദീക്ഷിത് ബിജെപിയിലേക്ക്? ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്
മുംബൈ: സിനിമാ രംഗത്ത് നിന്ന് ഒരു പ്രശസ്ത താരം കൂടി രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് സൂപ്പര്‍ നായിക മാധുരി ദീക്ഷിതാണ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായുളള സൂചനകള്‍ പുറത്ത് വന്നിരിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിത് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപി വഴിയായിരിക്കും മാധുരിയുടെ രാഷ്ട്രീയ പ്രവേശനം. ദീര്‍ഘകാലമായി മാധുരി ബിജെപി നേതൃത്വവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. മാധുരിയുടെ രാഷ്ട്രീയ പ്രവേശനം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ബിജെപി മഹാരാഷ്ട്രയില്‍ താരത്തിന് ലോക്‌സഭാ ടിക്കറ്റ് നല്‍കിയേക്കും. നോര്‍ത്ത് വെസ്റ്റ് മുംബൈയില്‍ നിന്നാണ് മാധുരി പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ സാധ്യത എന്നാണ് സൂചന.

കഴിഞ്ഞ ദിവസം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരം കാണാന്‍ മാധുരി ദീക്ഷിത് എത്തിയ മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമായിരുന്നു. ഇതോടെയാണ് മാധുരിയുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറിയത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍, ബിജെപി നേതാവ് ആശിഷ് ഷേലാര്‍ എന്നിവരാണ് മാധുരി ദീക്ഷിതിനൊപ്പമുണ്ടായിരുന്നത്. എന്തായാലും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് മാധുരി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications