'മാന്യമല്ലാത്ത വസ്ത്രധാരണം', 17കാരിയെ സഹോദരന്‍ തലയ്ക്കടിച്ച് കൊന്നു
മുംബൈ: 'മാന്യമല്ലാതെ' വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് 17കാരിയെ സഹോദരന്‍ തലയ്ക്കടിച്ച് കൊന്നു. മുംബൈയിലെ കൊല്‍ഹാപൂരിലാണ് സംഭവം. ചോദ്യം ചെയ്യലിലാണ് യുവാവ് സഹോദരിയെ കൊന്നതിന്റെ കാരണം പറഞ്ഞത്. സഹോദരിയുടെ വസ്ത്രധാരണം മോശമെന്ന് പറഞ്ഞ യുവാവ് പെണ്‍കുട്ടി ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയ്ക്ക് പോകാറുണ്ടായിരുന്നെന്നും പറഞ്ഞു.
മോശമായി വസ്ത്രം ധരിയ്ക്കുക, സ്ഥിരമായി ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയ്ക്ക് പോവുക ഇതൊക്കെയാണ് സഹോദരിയെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞു. കര്‍ട്ടന്‍ ഇടാന്‍ ഉപയോഗിയ്ക്കുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് പെണ്‍കുട്ടിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. ഗുരുതരമായ തലയ്ക്ക് ക്ഷതമേറ്റാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.

അറസ്റ്റിലായ സഹോദരന്‍ ചോദ്യം ചെയ്യലിലാണ് കുറ്റം തുറന്ന് സമ്മതിച്ചത്. അതേസമയം അപകര്‍ഷതാ ബോധമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നില്ലെന്നും കൊല്‍ഹാപൂര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.












Click it and Unblock the Notifications