ടെക്കിയുടെ കൊല: കാമുകന് ജീവപര്യന്തം
മുംബൈ: ടി സി എസ് ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകന് ജീവപര്യന്തം ശിക്ഷ. 2007 ല്‍ കൗസാംബി ലയേകിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകനും മുന്‍ നേവല്‍ ഉദ്യോഗസ്ഥനുമായ മനീഷ് താക്കൂറിനാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുംബൈയിലെ അന്ധേരിയിലുള്ള ഒരു ഹോട്ടല്‍ മുറിയിലാണ് കൗസാംബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട കൗസാംബിയുടെ ശരീരത്തില്‍ രണ്ട് വെടിയുണ്ടകളും നെഞ്ചില്‍ മുറിവേറ്റ പാടും ഉണ്ടായിരുന്നു. ഏഴുവര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കൗസാംബി കൊലക്കേസില്‍ ശിക്ഷ വിധിക്കുന്നത്. ചൊവ്വാഴ്ച അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ഡബ്ലു ദേശ്പാണ്ഡെയാണ് പ്രമാദമായ ഈ കൊലക്കേസില്‍ ശിക്ഷാവിധി നടപ്പിലാക്കിയത്.

കേസില്‍ 29 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കുറ്റക്കാരനായി കണ്ടെത്തിയ മനീഷ് താക്കൂര്‍ വിവാഹിതനാണ്. ഐ പി സി 302 പ്രകാരമാണ് താക്കൂറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിന് ആയുധനിയപ്രകാരവും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മനീഷ് താക്കൂറിന്റെ അഭിഭാഷകന് പറഞ്ഞു.
2007 മെയ് 12 ന് ഇരുവരും ഹോട്ടലില്‍ ചെക് ഇന്‍ ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ജീവനക്കാരന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. 2006 ല്‍ തിരുവനന്തപുരത്ത് വെച്ചാണ് കൗസാംബിയും മനീഷ് താക്കൂറും ആദ്യമായി കണ്ടുമുട്ടിയത്. പരിചയം ക്രമേണ അടുപ്പമായി മാറി. കൗസാംബിയുടെ വീട്ടുകാര്‍ ഈ വിവാഹത്തെ എതിര്‍ത്തതാണ് ഇരുവരും അകലാനും പിന്നീട് താക്കൂര്‍ കൗസാംബിയെ കൊല്ലാനും കാരണമായത് എന്ന് പറയപ്പെടുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications