കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്കിയുടെ കൊല: കാമുകന് ജീവപര്യന്തം

Google Oneindia Malayalam News

മുംബൈ: ടി സി എസ് ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകന് ജീവപര്യന്തം ശിക്ഷ. 2007 ല്‍ കൗസാംബി ലയേകിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകനും മുന്‍ നേവല്‍ ഉദ്യോഗസ്ഥനുമായ മനീഷ് താക്കൂറിനാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുംബൈയിലെ അന്ധേരിയിലുള്ള ഒരു ഹോട്ടല്‍ മുറിയിലാണ് കൗസാംബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട കൗസാംബിയുടെ ശരീരത്തില്‍ രണ്ട് വെടിയുണ്ടകളും നെഞ്ചില്‍ മുറിവേറ്റ പാടും ഉണ്ടായിരുന്നു. ഏഴുവര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കൗസാംബി കൊലക്കേസില്‍ ശിക്ഷ വിധിക്കുന്നത്. ചൊവ്വാഴ്ച അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ഡബ്ലു ദേശ്പാണ്ഡെയാണ് പ്രമാദമായ ഈ കൊലക്കേസില്‍ ശിക്ഷാവിധി നടപ്പിലാക്കിയത്.

maharashtra

കേസില്‍ 29 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കുറ്റക്കാരനായി കണ്ടെത്തിയ മനീഷ് താക്കൂര്‍ വിവാഹിതനാണ്. ഐ പി സി 302 പ്രകാരമാണ് താക്കൂറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിന് ആയുധനിയപ്രകാരവും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മനീഷ് താക്കൂറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

2007 മെയ് 12 ന് ഇരുവരും ഹോട്ടലില്‍ ചെക് ഇന്‍ ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ജീവനക്കാരന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. 2006 ല്‍ തിരുവനന്തപുരത്ത് വെച്ചാണ് കൗസാംബിയും മനീഷ് താക്കൂറും ആദ്യമായി കണ്ടുമുട്ടിയത്. പരിചയം ക്രമേണ അടുപ്പമായി മാറി. കൗസാംബിയുടെ വീട്ടുകാര്‍ ഈ വിവാഹത്തെ എതിര്‍ത്തതാണ് ഇരുവരും അകലാനും പിന്നീട് താക്കൂര്‍ കൗസാംബിയെ കൊല്ലാനും കാരണമായത് എന്ന് പറയപ്പെടുന്നു.

English summary
Boyfriend gets life term for TCS employee’s 2007 murder in Mubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X