കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിനെതിരെ മോശം പരാമര്‍ശം: കങ്കണയ്‌ക്കെതിരെ കേസ്, ശിവസേനയല്ല സോണിയാ സേനയെന്ന് നടി

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി കങ്കണ റനൗത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരൊയ പരാമര്‍ശത്തില്‍ നടിക്കെതിരെ കേസെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്. വിക്രോളി പോലീസ് സ്‌റ്റേഷനിലാണ് നടിക്കെതിരെ പരാതി ലഭിച്ചത്. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ അവര്‍ക്ക് പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് കേസിന് ആധാരം. തന്റെ വീടി ഇടിച്ച് നിരത്തിയത് പോലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഈഗോയും ഇടിച്ച് നിരത്തപ്പെടുമെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

1

ഇതിന് പുറമേ ഉദ്ധവിനെയും കരണ്‍ ജോഹറിനെയും തുറന്ന് കാണിക്കുമെന്ന് നേരത്തെ കങ്കണ ഭീഷണിപ്പെടുത്തിയിരുന്നു. ഉദ്ധവും കരണ്‍ ഗ്യാംഗ് ചേര്‍ന്ന് എന്റെ തൊഴിലിടം തകര്‍ത്തു. പിന്നീട് എന്റെ വീട് തകര്‍ത്തു. ഇനി എന്റെ മുഖവും ശരീരവും അവര്‍ തകര്‍ക്കും. ഞാന്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്താലും നിങ്ങളും തുറന്നു കാണിക്കുമെന്നും കങ്കണ പറഞ്ഞു. അതേസമയം കങ്കണയുടെ വീട് പൊളിച്ചുമാറ്റാനുള്ള ബിഎംസിയുടെ തീരുമാനത്തെ ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ബോളിവുഡില്‍ നിന്ന് ഇക്കാര്യത്തില്‍ കങ്കണയ്ക്കും പിന്തുണയും ലഭിച്ചിരുന്നു.

പണി അര്‍ണബിനിട്ട് : റിപ്പബ്ലിക് ടിവിയിലെ 2 മാധ്യമപ്രവര്‍ത്തകരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തുപണി അര്‍ണബിനിട്ട് : റിപ്പബ്ലിക് ടിവിയിലെ 2 മാധ്യമപ്രവര്‍ത്തകരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു

അതേസമയം ശിവസേനയെയും ബിഎംസിയെയും രൂക്ഷമായി തന്നെ കങ്കണ ആക്രമിക്കുന്നുണ്ട്. അധികാരത്തിന് വേണ്ടി പ്രത്യയശാസ്ത്രത്തെ പണയം വെച്ചവരാണ് ശിവസേനയെന്നും, ഇപ്പോഴത് സോണിയാ സേനയായി മാറിയെന്നും നടി ആരോപിച്ചു. ബിഎംസിയെ ഗുണ്ടകളെന്നാണ് നടി വിശേഷിപ്പിച്ചത്. ബാലാ സാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തിലാണ് ശിവസേന ഉയര്‍ന്ന് വന്നത്. ഇന്ന് അതേ പ്രത്യയശാസ്ത്രത്തെ വിറ്റാണ് സോണിയാ സേനയിലേക്ക് അവര്‍ മാറിയിരിക്കുന്നത്. എന്റെ വീട് തകര്‍ത്തത് ഗുണ്ടകളാണ്. അവര്‍ തദ്ദേശ സ്ഥാപനമല്ലെന്നും കങ്കണ തുറന്നടിച്ചു.

Recommended Video

cmsvideo
BMC Carries Out Demolition At Kangana Ranaut's Bandra Office | Oneindia Malayalam

അതേസമയം കങ്കണയ്‌ക്കെതിരെ പരാതി നല്‍കിയത് മുംബൈയില്‍ നിന്നുള്ള അഭിഭാഷകനാണ്. ഇയാള്‍ കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കും. ഇതിനിടെ കങ്കണ പലി ഹില്ലിലുള്ള തന്റെ ഓഫീസും സന്ദര്‍ശിച്ചു. ഇത് ഭാഗികമായി ഇടിച്ച് പൊളിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കോടതി വിധി വന്നതും പൊളിക്കല്‍ നിര്‍ത്തി വെച്ചതും. മുന്‍ സെന്‍സര്‍ ബോര്‍ഡ് പ്രസിഡന്റ് പഹ്ലജ് നിഹലാനിയും കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. ബോളിവുഡിനെ അപമാനിക്കാനാണ് നടിയുടെ ശ്രമം. അവിടെ മാഫിയകളൊന്നും ഇല്ലെന്നും കങ്കണ പറഞ്ഞു. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും ബിഎംസി പട്ടികയലുണ്ട്. ഇയാളുടെ വീടും പൊളിച്ച് മാറ്റിയേക്കും.

English summary
case filed against actress kangana ranaut for remarks against uddhav thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X