കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈൻ ക്ലാസ്സിൽ ഉത്തരം നൽകിയില്ല, മകളെ പെൻസിൽ വെച്ച് കുത്തി, കടിച്ചു, അമ്മയ്ക്ക് എതിരെ കേസ്

Google Oneindia Malayalam News

മുംബൈ: ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിക്കാത്തതിന്റെ പേരില്‍ കുട്ടിയെ ഉപദ്രവിച്ച അമ്മയുടെ പേരില്‍ പോലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം. സാന്താക്രൂസ് പോലീസ് ആണ് അമ്മയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ ടീച്ചറുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാതെ വന്നതോടെ കുട്ടിയെ അമ്മ പെന്‍സില്‍ ഉപയോഗിച്ച് കുത്തി എന്നാണ് ആരോപണം.

ഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടന, അമ്മ എന്ന പേര് അപമാനം, തുറന്നടിച്ച് പാർവ്വതി വീണ്ടുംഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടന, അമ്മ എന്ന പേര് അപമാനം, തുറന്നടിച്ച് പാർവ്വതി വീണ്ടും

ആറാം ക്ലാസില്‍ പഠിക്കുന്ന പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ ആണ് അമ്മ ഉപദ്രവിച്ചതായി പരാതി. ബുധനാഴ്ചയാണ് സംഭവം. പതിവ് പോലെ ഓണ്‍ലൈന്‍ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ടീച്ചര്‍ പെണ്‍കുട്ടിയോട് ചോദ്യം ചോദിച്ചു. എന്നാല്‍ കുട്ടിക്ക് ഉത്തരം പറയാനായില്ല. ഇത് കണ്ട അമ്മ പെണ്‍കുട്ടിയുടെ പുറകില്‍ പെന്‍സില്‍ ഉപയോഗിച്ച കുത്തി. മാത്രമല്ല മകളെ അമ്മ നിരവധി തവണ കടിച്ച് മുറിവേല്‍പ്പിച്ചുവെന്നും പരാതി ഉണ്ട്.

girl

ഇത് കണ്ട് കൊണ്ട് നിന്ന പെണ്‍കുട്ടിയുടെ ഇളയ സഹോദരി 1098 എന്ന ചൈല്‍ഡ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അമ്മ തയ്യാറായില്ല. പിന്നാലെ അമ്മയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മകളെ ഉപദ്രവിച്ച കേസില്‍ അമ്മയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പോളിടെക്നിക്കിൽ പോയി സാമ്പത്തിക ശാസ്ത്രം പഠിക്കാത്തവരും പൗരന്മാരാണല്ലോ, ഐസകിനെ തിരിച്ചടിച്ച് ബൽറാംപോളിടെക്നിക്കിൽ പോയി സാമ്പത്തിക ശാസ്ത്രം പഠിക്കാത്തവരും പൗരന്മാരാണല്ലോ, ഐസകിനെ തിരിച്ചടിച്ച് ബൽറാം

Recommended Video

cmsvideo
സിനിമയില്‍ അഭിനയിക്കാത്തതിന് ശ്വേത ടീച്ചര്‍ക്ക് നേരെ ആക്രമണം | Oneindia Malayalam

English summary
Case registered against mother for allegedly stabbed girl for not answering in Online class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X