കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡി വല്ലാതെ ബുദ്ധിമുട്ടിക്കുന്നു: ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്തണമെന്ന് ശിവസേന എംഎല്‍എ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറയ്ക്ക് പാര്‍ട്ടി എംഎല്‍എയുടെ കത്ത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഉപദ്രവങ്ങളിൽ നിന്ന് പാർട്ടി അംഗങ്ങളെ രക്ഷിക്കാൻ ഭാരതീയ ജനതാ പാർട്ടിയുമായി സഖ്യത്തിലേര്‍പ്പടണമെന്നാണ് ശിവസേന എം‌എൽ‌എ പ്രതാപ് സർ‌നായ് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ഉദവ് താക്കറെക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടത്.

കോൺഗ്രസ് മുക്ത ഭാരതം: നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പാക്കുന്നത് രാഹുൽ ഗാന്ധി - പി സി ചാക്കോകോൺഗ്രസ് മുക്ത ഭാരതം: നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പാക്കുന്നത് രാഹുൽ ഗാന്ധി - പി സി ചാക്കോ

"നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയുമായി സഖ്യം ചേരുന്നതാണ് നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എനിക്കും മറ്റ് ശിവസേന നേതാക്കളായ അനിൽ പരബ്, രവീന്ദ്ര വൈകർ എന്നിവർക്കും പിന്നിൽ നിരവധി കേന്ദ്ര ഏജൻസികളുണ്ട്. അവരെയും അവരുടെ കുടുംബങ്ങളെയും ഉപദ്രവിക്കുകയാണ്. ഒരു കേസിൽ ജാമ്യം അനുവദിച്ചു, ഉടൻ തന്നെ മനഃപൂർവ്വം മറ്റൊരു കേസിൽ ഉൾപ്പെടുത്തും. സേന നേതാക്കളെ പ്രശ്‌നങ്ങളിൽനിന്ന് രക്ഷിക്കുമെന്ന് ശിവ സൈനികർ കരുതുന്നതിനാൽ, ബിജെപിയുമായി വീണ്ടും കൈകോര്‍ക്കുന്നതാണ് നല്ലത്"-കത്തില്‍ ശിവസേന എംഎല്‍എ പറയുന്നു.

 amit-shah-

അഭിമന്യുവിനെപ്പോലെ പോരാടുന്നതിനേക്കാൾ വില്ലാളി അർജ്ജുനനെപ്പോലെ യുദ്ധം ചെയ്യണമെന്ന് ഞാൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രതാപ് സർ‌നായകിനും കുടുംബത്തിനും എതിരായ കേസ് എൻ‌ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നതിനിടയിലാണ് ഇത്തരമൊരു കത്ത് എന്നതും ശ്രദ്ധേയമാണ്. ടോപ്സ് ഗ്രുപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ ഇഡി ഉദ്യോഗസ്ഥർ ഓഫീസുകളിലും സർണായിക്കിന്റെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു. ഡിസംബർ 10 ന് സർണായിക്കിനെ ചോദ്യം ചെയ്യുകയും അതിനുശേഷം രണ്ടുതവണ വിളിപ്പിക്കുകയും ചെയ്തെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല.

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

5600 കോടി രൂപയുടെ നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡ് (എൻ‌എസ്ഇഎൽ) അഴിമതിയുമായി ബന്ധപ്പെട്ട് പ്രതാപ് സർനായക്കിന്റെ ഉടമസ്ഥതയിലുള്ള 112 പ്ലോട്ടുകൾ ജനുവരിയിൽ ഇഡി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആരെയും ശല്യപ്പെടുത്താതെ കഴിഞ്ഞ 7 മാസമായി ഞാൻ എന്റെ കുടുംബവുമായി നിയമപോരാട്ടം നടത്തുകയാണ്. അടുത്ത വർഷം മുംബൈ, താനെ, മറ്റ് മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിജെപിയും ശിവസേനയും തമ്മിലുള്ള സഖ്യം സംസ്ഥാനത്ത് തകര്‍ന്നെഹ്കിലും നേതാക്കളുടെ വ്യക്തിബന്ധം ദൃഢമാണ്. ഇത് ഉപയോഗപ്പെടുത്തി സഖ്യം വീണ്ടും രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

English summary
central agencies are hurting: Shiv Sena MLA writes letter to Uddhav Thackeray seeking re-align with BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X