കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡിയെയും സിബിഐയെയും അതിര്‍ത്തിയിലേക്ക് അയക്കണം, പകപോക്കല്‍ തീരുമെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ പക പോക്കല്‍ നയത്തിനെതിരെ തുറന്നടിച്ച് ശിവസേന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും ആദ്യം അതിര്‍ത്തിയിലേക്ക് അയക്കണമെന്ന് ശിവസേന സാമ്‌നയിലെ എഡിറ്റോറിയലില്‍ പറയുന്നു. കര്‍ഷകരെ മോദി സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുന്നു. ജലപീരങ്കി കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍ അതിശൈത്യം ഉണ്ടെന്ന് അറിഞ്ഞിട്ടും ഈ രീതി സര്‍ക്കാര്‍ തുടരുന്നത് ക്രൂരമാണെന്നും ലേഖനത്തില്‍ പറയുന്നു.

1

മോദിയും അമിത് ഷായും ചേര്‍ന്ന് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ സ്ഥാപിച്ചു. ആ മഹാനായ നേതാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ നിരവദി കര്‍ഷക പ്രക്ഷോഭങ്ങളെ നയിച്ചിട്ടുണ്ട്. കര്‍ഷകരെ നിങ്ങളുടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിധം കണ്ടാല്‍ ആ പ്രതിമ ഇപ്പോള്‍ കണ്ണീര്‍ വാര്‍ക്കുന്നുണ്ടാവുമെന്നും ശിവസേന പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ വെച്ച് മോദി സര്‍ക്കാര്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിന് എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കാനാണ് താല്‍പര്യമെന്നും ശിവസേന ആരോപിച്ചു.

മോദി സര്‍ക്കാര്‍ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ഓരോ സര്‍ക്കാരുകളെയും വീഴ്ത്തുകയാണ്. ഈ ഏജന്‍സികള്‍ക്ക് ആദ്യം അവരുടെ ധീരത പ്രകടിപ്പിക്കാന്‍ അവസരം നല്‍കണം. എല്ലാ സമയവും എതിരാളികളെ ബുള്ളറ്റ് കൊണ്ട് വീഴ്ത്താനാവില്ല. നമ്മുടെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകരെ ഈ സര്‍ക്കാര്‍ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുന്നു. അതേസമയം ജമ്മു കശ്മീരിലെ നമ്മുടെ അതിര്‍ത്തിയില്‍ തീവ്രവാദികള്‍ രാജ്യത്തേക്ക് കയറാന്‍ ശ്രമിക്കുകയാണ്. ഈ സമയം ഇഡിയെയും സിബിഐയെയും അങ്ങോട്ട് പറഞ്ഞയക്കണം. മറ്റ് മാര്‍ഗങ്ങളില്ലെന്നും ശിവസേന പറഞ്ഞു.

അതേസമയം ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്കിനെതിരെയുള്ള ഇഡിയുടെ അന്വേഷണമാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. ബിജെപി രാജ്യത്തെ തകര്‍ക്കുക മാത്രമല്ല, അവര്‍ ഏകാധിപത്യം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഖലിസ്താന്‍ വാദം അവസാനിച്ചിട്ടും അവരത് ഉന്നയിക്കുന്നു. ബിജെപിക്ക് അത് ഉപയോഗിച്ച് പഞ്ചാബില്‍ രാഷ്ട്രീയം കളിക്കാനാണ് താല്‍പര്യം. നേരത്തെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഖലിസ്താന്‍ തീവ്രവാദികളെന്ന് കര്‍ഷകരെ വിളിച്ചിരുന്നു. ഇവര്‍ മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം.

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

English summary
central agencies should sent to border says shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X