• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം, നന്ദി പറഞ്ഞ് നടി, വിടാതെ ശിവസേന!!

മുംബൈ: ബോളിവുഡ് നടി കങ്കണ റനൗത്തിന് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. കങ്കണയും ശിവസേനയും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഈ കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കം. ശിവസേനയ്ക്കുള്ള മറുപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

കങ്കണയെ തടയുമെന്ന ശിവസേനയുടെ പരാമര്‍ശം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. നടി അമിത് ഷായ്ക്ക് നന്ദി പറഞ്ഞിട്ടുണ്ട്. ഒരു രാജ്യസ്‌നേഹിയുടെ ശബ്ദത്തെ ഒരു ഫാസിസ്റ്റിനും ഇല്ലാതാക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് തനിക്ക് ലഭിച്ച സുരക്ഷയെന്ന് കങ്കണ ട്വീറ്റ് ചെയ്തു.

cmsvideo
  സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Oneindia Malayalam

  അമിത് ഷായ്ക്ക് നന്ദി. മുംബൈയിലേക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറച്ച് ദിവസം കഴിഞ്ഞ് പോയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ മകള്‍ക്ക് അദ്ദേഹം നല്‍കിയ വാക്ക് പാലിച്ചിരിക്കുകയാണ്. ആത്മാഭിമാനത്തെ ബഹുമാനിക്കുക, ആത്മാഭിമാനം ഉണ്ടാകുക എന്നും കങ്കണ കുറിച്ചു.

  നേരത്തെ മുംബൈ പാക് അധീന കശ്മീര്‍ പോലെയാണെന്ന് കങ്കണ പറഞ്ഞിരുന്നു. മുംബൈ പോലീസില് വിശ്വാസമില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതാണ് ശിവസേനയെയും സഞ്ജയ് റാവത്തിനെയും ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹറാംകോര്‍ ലഡ്ക്കി എന്ന റാവത്തിന്റെ വിശേഷണം വലിയ വിവാദമാവുകയും ചെയ്തിരുന്നു.

  അതേസമയം ഹിമാചല്‍ പ്രദേശ് സര്‍ക്കാരും നടിക്ക് സുരക്ഷയൊരുക്കും. കങ്കണയുടെ പിതാവിന്റെയും സഹോദരിയുടെയും നിര്‍ദേശത്തെയും തുടര്‍ന്നാണ് ഈ തീരുമാനം. സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലേക്കുള്ള അവരുടെ യാത്രയില്‍ ഹിമാചല്‍ സര്‍ക്കാരിന്റെ സുരക്ഷയും കങ്കണയ്ക്കുണ്ടാവും. സംസ്ഥാനത്ത് എല്ലാ തരത്തിലുമുള്ള സുരക്ഷ കങ്കണയ്ക്കുണ്ടാവുമെന്ന് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു.

  ഹിമാചലിന്റെ മകളെന്നാണ് അവരെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കങ്കണയുടെ പിതാവും സഹോദരിയും വിളിച്ചിരുന്നുവെന്ന് ജയറാം താക്കൂര്‍ പറഞ്ഞു. ഹിമാചലിന്റെ മകളും, അവരൊരു നടിയുമാണ്. അതുകൊണ്ട് സുരക്ഷയൊരുക്കാന്‍ ഡിജിപിയോട് നിര്‍ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.

  ഇതിനിടെ ശിവസേന വീണ്ടും കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. കങ്കണയെ ഭ്രാന്തിയെന്നാണ് ശിവസേന സാമ്‌നയിലെ എഡിറ്റോറിയലില്‍ വിശേഷിപ്പിച്ചത്. മഹാരാഷ്ട്രയില്‍ ജീവിക്കാന്‍ കങ്കണയ്ക്ക് അവകാശമില്ലെന്ന് ശിവസേന പറഞ്ഞു. പുറത്തുനിന്നുള്ളവര്‍ മുംബൈയെ പാകധീന കശ്മീരായി ചിത്രീകരിച്ചത് പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയര്‍ത്തുമോ എന്ന് ലേഖനത്തില്‍ ചോദിക്കുന്നു.

  മുംബൈയില്‍ നിന്ന് എല്ലാ നേട്ടവും സ്വന്തമാക്കി ഈ നഗരത്തെ തന്നെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാ മറാത്തി ജനങ്ങള്‍ക്കും മുംബൈക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച സൈനികര്‍ക്കും നേരിട്ട അപമാനമാണ് കങ്കണയുടെ പരാമര്‍ശമെന്ന് ശിവസേന പറഞ്ഞു.

  കങ്കണയ്‌ക്കെതിരായ പരാമര്‍ശം താന്‍ പിന്‍വലിക്കില്ലെന്ന് റാവത്തും വ്യക്തമാക്കി. ആദ്യം അവര്‍ പാകധീന കശ്മീര്‍ പരാമര്‍ശം പിന്‍വലിക്കട്ടെ അതിന് ശേഷം ആലോചിക്കാമെന്നും റാവത്ത് പറഞ്ഞു. അഹമ്മദാബാദിനെ ഇത്തരത്തില്‍ പാകധീന കശ്മീരുമായി താരതമ്യം ചെയ്യാന്‍ കങ്കണയ്ക്ക് ധൈര്യമുണ്ടോ എന്നും റാവത്ത് ചോദിച്ചു.

  ഇതിനിടെ നടന്‍ ദലീപ് താഹിലും കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. ബോളിവുഡിലെ 99 ശതമാനം ആളുകളും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് പറയുന്ന കങ്കണ ആദ്യം സ്വയം മയക്കുമരുന്ന് പരിശോധനയ്ക്ക് തയ്യാറാവണമെന്ന് താഹില്‍ ആവശ്യപ്പെട്ടു. ഇത് പല മേഖലകളിലും ഉള്ള കാര്യമാണ്. ബോളിവുഡിലേക്ക് മാത്രമായി വിരല്‍ ചൂണ്ടേണ്ട കാര്യമല്ലെന്നും താഹില്‍ പറഞ്ഞു.

  English summary
  centre approves y level security for actor kangana ranaut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X