സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വിദ്യാര്‍ഥികള്‍ കടലില്‍ വീണു
മുംബൈ: സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കടലില്‍ വീണു. മുംബൈ ബാന്ദ്ര അഴിമുഖത്തായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയോടെ ഇവിടെ എത്തിയ മൂന്നു വിദ്യാര്‍ഥികളും ചേര്‍ന്ന് സെല്‍ഫിയെടുക്കുന്നിതിനിടയിലായിരുന്നു സംഭവം. കടലില്‍ മുങ്ങി താഴുന്ന പെണ്‍കുട്ടിയെ രക്ഷിക്കാനായി കൂടെ ഉണ്ടായിരുന്ന യുവാവ് വെള്ളത്തിലേക്ക് എടുത്തു ചാടിയെങ്കിലും പെണ്‍കുട്ടി ആഴത്തിലേക്ക് പോവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബാന്ദ്ര പോലീസ് പറയുന്നത് ഇങ്ങനെ ബാന്ദ്ര കടല്‍ ഭാഗത്തേക്ക് വന്ന മൂന്നു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പാറയില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ പെട്ടെന്ന് തിര ഉയരുകയായിരുന്നു. തുടര്‍ന്ന് കാല്‍ വഴുതി പെണ്‍കുട്ടി വെള്ളത്തിലേക്ക് വീണു.

പെണ്‍കുട്ടിയെ രക്ഷിക്കാനായി ഉടന്‍ തന്നെ യുവാവ് വെള്ളത്തിലേക്ക് എടുത്തു ചാടിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആഴമുള്ള ഭാഗത്താണ് പെണ്‍കുട്ടി വീണതെന്ന് പോലീസ് പറയുന്നു. സംഭവം കണ്ടുനിന്നവരില്‍ ഒരാള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഏറെ നേരത്ത പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. നിരവധി വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ടെന്നും അപകടം നിറഞ്ഞ ഭാഗമാണ് ഇതെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications