കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വന്നു, രാജ്യത്ത് വര്‍ഗീയ വിളയാട്ടം തുടങ്ങി

Google Oneindia Malayalam News

മുംബൈ: നരേന്ദ്ര മോദി നയിക്കുന്ന ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്ത് വര്‍ഗീയ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്ന് എന്‍ സി പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ പറഞ്ഞു. ബി ജെ പി അധികാരം ഏറ്റെടുത്ത് 15 ദിവസമായതേ ഉള്ളൂ. വര്‍ഗീയ സംഘടനകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇക്കാലമാത്രയം പത്തി താഴ്ത്തി കഴിഞ്ഞിരുന്നവരാണ് ഇവര്‍.

മുംബൈയില്‍ എന്‍ സി പിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പവാര്‍. മൃഗീയ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലെത്തിയതില്‍ പിന്നെ വര്‍ഗീയ സംഘര്‍ഷങ്ങളും തുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രശ്‌നങ്ങളുണ്ട്. പുനെയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനായറായ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തെയും പവാര്‍ പരാമര്‍ശിച്ചു.

sharad-pawar

പ്രധാനപ്പെട്ട നേതാക്കളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കും. പുതിയ ടെക്‌നോളജി ചില ആളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. സമൂഹത്തിലെ അചിട്ടമര്‍ത്തപ്പെട്ടവരുടെ ഒപ്പം നില്‍ക്കാന്‍ ശരദ് പവാര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ലോക്‌സഭ തിരഞ്ഞെടുപ്പ് എന്‍ സി പിക്ക് കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു.

തങ്ങളുടെ ഭരണത്തിന് കീഴിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ ബി ജെ പിയിലേക്ക് പോയതില്‍ ശരദ് പവാര്‍ നിരാശ പ്രകടിപ്പിച്ചു. മുന്‍ കരസേന മേധാവി, മുംബൈ പോലീസ് കമ്മീഷണര്‍, ഹോം സെക്രട്ടറി തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ബി ജെ പിയിലേക്ക് പോയി, എം പിമാര്‍ ആയി. ഇത്തരക്കാരെ വിശ്വസിച്ചതും ഭരണരംഗത്ത് പ്രവര്‍ത്തിക്കാന്‍ വിട്ടതും തെറ്റായിപ്പോയി.

English summary
NCP leader Sharad Pawar said communal fever spreading after BJP took over at Centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X