Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കൊവിഡ് വേരിയന്റുണ്ടെന്ന് മുംബൈ, ഇല്ലെന്ന് കേന്ദ്രം, എക്‌സ്ഇ വകഭേദത്തില്‍ ആശയക്കുഴപ്പം

മുംബൈ: കൊവിഡിന്റെ പുതിയ വകഭേദം എസ്ഇ വേരിയന്റിന്റെ പേരില്‍ ആശയക്കുഴപ്പം. രാജ്യത്ത് ആദ്യമായി ഈ വേരിന്റ് മുംബൈയില്‍ സ്ഥിരീകരിച്ചെന്നാണ് ബിഎംഎസിന്റെ പ്രഖ്യാപനം. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനെ തള്ളിയിരിക്കുകയാണ്. രോഗിയുടെ ജെനോ സ്വീക്വന്‍സിംഗില്‍ ഈ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറയുന്നു. എക്‌സ്ഇ വേരിയന്റ് ഇതിന് മുമ്പുള്ള വേരിയന്റുകളേക്കാള്‍ വ്യാപന ശേഷിയുള്ളതാണ്. വിദേസ യാത്ര കഴിഞ്ഞെത്തിയ അന്‍പതുകാരിയിലാണ് എക്‌സ്ഇ വേരിയന്റ് കണ്ടെത്തിയതെന്ന് ബിഎംസി അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവരില്‍ രോഗലക്ഷ്ണങ്ങളൊന്നും ഇല്ലായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ക്കില്ല.

1

ബിഎ1, ബിഎ2 എന്ന ഒമിക്രോണ്‍ വൈറസിന്റെ വകഭേദമാണ് എക്‌സ്ഇ വേരിയന്റ്. ഒരു വ്യക്തിക്ക് ഒന്നിലധികം വകഭേദങ്ങള്‍ ബാധിക്കുമ്പോഴാാണ് ഇത് പ്രകടമാകുക. ബ്രിട്ടനിലാണ് ഈ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച യുവ രണ്ട് ഡോസും വാക്‌സിനും എടുത്തതാണെന്ന് ബിഎംസി അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ സുരേഷ് കക്കാനി പറഞ്ഞു. ഫെബ്രുവരി പത്തിന് ഇവര്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോള്‍ നടത്തിയ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു ടെസ്റ്റ് ചെയ്തപ്പോള്‍ ഇവര്‍ക്ക് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഇവരെ ഒരു ഹോട്ടലില്‍ ക്വാറന്റീനിലാക്കുകയായിരുന്നു. ഇവര്‍ ആരോഗ്യവതിയാണെന്നും കക്കാനി പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് ഇവരുടെ സാമ്പിള്‍ നെഗറ്റീവായത്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ വാര്‍ത്തകളെ തള്ളുകയാണ്. രോഗിയുടെ സാമ്പിളിയില്‍ എക്‌സ്ഇ വകഭേദത്തിന്റെ സാന്നിധ്യം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഇവരുടെ സാമ്പിള്‍ വിദഗ്ധര്‍ പരിശോധിച്ചിരുന്നു. ജെനോം സ്വീക്വന്‍സിംഗില്‍ എക്‌സ്ഇ വേരിയന്റിന്റെ ഘടനയിലുള്ള വൈറസ് കണ്ടെത്താന്‍ സാധിച്ചില്ലെന്നും കേന്ദ്രം പറയുന്നു. ഇന്‍സാകോഗിന്റെ റിപ്പോര്‍ട്ടില്ലാതെ ഈ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. എന്നാല്‍ 230ഓളം സാമ്പിളുകള്‍ക്ക് ജെനോം സ്വീക്വന്‍സിംഗ് ബിഎംസി ഇതിനോടകം നടത്തിയിട്ടുണ്ടെന്നും കക്കാനി വ്യക്തമാക്കി. ഇതിലൊന്നിനാണ് എക്‌സ്ഇ വകഭേദം കണ്ടെത്തിയത്.

എക്‌സ്ഇ വകഭേദം ബിഎ2 വകഭേദത്തേക്കാള്‍ പത്ത് ശതമാനത്തിലധികം തീവ്രതയേറിയതാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കണ്ടെത്തലുകള്‍ക്ക് കൂടുതല്‍ ആധികാരികത ആവശ്യമാണെന്നും സംഘടന പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരി 19നാണ് ഈ പുതിയ വേരിയന്റ് ബ്രിട്ടനില്‍ കണ്ടെത്തിയത്. പുതിയ വേരിയന്റിനെ സ്റ്റെല്‍ത്ത് വേരിയന്റ് എന്നും വിളിക്കാറുണ്ട്. ടെസ്റ്റുകളെ മറികടക്കാന്‍ ശേഷിയുള്ളത് കൊണ്ടും, ഇവയുടെ സാന്നിധ്യം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടുമാണ് സ്റ്റെല്‍ത്ത് വേരിയന്റ് എന്ന് എക്‌സ്ഇയെ വിശേഷിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+