കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, തോററ്റിനെതിരെ വാളെടുത്ത് നേതാക്കള്‍, ദളിത് നീക്കത്തില്‍ പിഴവ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. എംഎല്‍സി നോമിനേഷനില്‍ സംസ്ഥാന അധ്യക്ഷനെതിരെ മുതിര്‍ന്ന നേതാക്കള്‍ അടക്കം രംഗത്തെത്തി. വഞ്ചിത് ബഹുജന്‍ അഗാഡി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച അനിരുദ്ധ വാങ്കറിനെ നോമിനേറ്റ് ചെയ്തതില്‍ അടക്കമാണ് പ്രതിഷേധം. സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ് കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. സംസ്ഥാന ഊര്‍ജ മന്ത്രി നിതിന്‍ റാവത്ത് തന്നെയാണ് അധ്യക്ഷനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നേരത്തെ തന്നെ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം കൂടി ചേര്‍ന്നാണ് ഇപ്പോള്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

1

എസ്‌സി വിഭാഗം നേതാക്കളുടെ യോഗമാണ് കോണ്‍ഗ്രസ് ചേര്‍ന്ന്ത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള എച്ച്‌കെ പാട്ടീലാണ് മുംബൈയില്‍ നിന്ന് എല്ലാവരെയും ഒന്നിപ്പിച്ച് യോഗത്തിനെത്തിയത്. സുശീല്‍ കുമാര്‍ ഷിന്‍ഡെയും വര്‍ഷ ഗെയ്ക്വാദും യോഗത്തിനെത്തിയിരുന്നു. കോണ്‍ഗ്രസ് നാല് പേരെയാണ് എംഎല്‍സി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. ഗവര്‍ണറുടെ ക്വാട്ടയിലാണ് ഈ നോമിനേഷന്‍ പോയത്. എന്നാല്‍ പട്ടികജാതി വിഭാഗത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളെ നേതൃത്വം അവഗണിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തോററ്റ് ബ്രാഹ്മണ വിഭാഗം നേതാവ് കൂടിയാണ്. അതാണ് ഈ പ്രശ്‌നത്തിന് കാരണം.

നിതിന്‍ റാവത്ത് കോണ്‍ഗ്രസ് പട്ടികജാതി വിഭാഗം സെല്ലിന്റെ അധ്യക്ഷനാണ്. പാര്‍ട്ടിയുടെ നോമിനേഷന്‍ തന്നെ പോലും അറിയിക്കാതെയാണെന്ന് റാവത്ത് പറഞ്ഞു. ഇതാണ് തോററ്റിനെ കുടുക്കിയത്. എങ്ങനെയാണ് അനിരുദ്ധ വാങ്കര്‍ നോമിനേറ്റ് ചെയ്യപ്പെട്ടതെന്ന നകാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള യുവ നേതാക്കളെ പാര്‍ട്ടി വളര്‍ത്തിയെടുക്കുന്നില്ലെന്നാണ് ആരോപണം. അനിരുദ്ധ വാങ്കര്‍ സംസ്ഥാനത്തെ പ്രമുഖ ദളിത് നേതാവാണ്. വന്‍ പിന്തുണ അദ്ദേഹത്തിനുണ്ട്. അതാണ് കോണ്‍ഗ്രസ് എംഎല്‍സി നോമിനേഷനിലൂടെ ലക്ഷ്യമിട്ടത്.

അതേസമയം മറ്റൊരു യോഗം കൂടി ഇതിന് ശേഷം നടന്നിട്ടുണ്ട്. ഇതിലും റാവത്ത് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞു. വൈദ്യുതി ബില്ലില്‍ സബ്‌സിഡി കൊണ്ടുവരാനുള്ള തന്റെ നീക്കത്തെ കോണ്‍ഗ്രസ് സീനിയര്‍ മന്ത്രിമാരില്‍ നിന്ന് ആരും പിന്തുണച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. എന്നാല്‍ ഈ നീക്കം നേരത്തെ ധനകാര്യ വകുപ്പ് മരവിപ്പിച്ചിരുന്നു. ഇത് എന്‍സിപിയാണ് കൈകാര്യം ചെയ്യുന്നത്. ഇതിനിടെ മുംബൈ ഘടകത്തിന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു. പാട്ടീലാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മിലിന്ദ് ദേവ്‌റ രാജിവെച്ച ശേഷം മുംബൈ നേതൃത്വത്തില്‍ പുതിയ അധ്യക്ഷനുണ്ടായിട്ടില്ല.

Recommended Video

cmsvideo
രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

English summary
congress facing problems in maharashtra, minister nitin raut against state president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X