കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ എന്‍ജിഒ പോലെയാണ്, കോണ്‍ഗ്രസ് പ്രതിപക്ഷത്തേ ഇല്ലെന്ന് ശിവസേന, ഒറ്റവഴി മാത്രം!!

Google Oneindia Malayalam News

മുംബൈ: പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി തുടരുകയാണെന്ന് ശിവസേന. അതേസമയം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസില്‍ നടത്തുന്ന പോരാട്ടം ഒറ്റയ്ക്കാണെന്നും സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. പ്രതിപക്ഷം മോദി സര്‍ക്കാരിനെ നേരിടാനാവാതെ ദുര്‍ബലമായിരിക്കുകയാണ്. എല്ലാ ബിജെപി വിരുദ്ധ കക്ഷികളും ഒന്നിക്കേണ്ട സമയമാണ്. അവര്‍ യുപിഎയുടെ ഭാഗമാവണം. കേന്ദ്രത്തില്‍ ഭരിക്കുന്നവര്‍ കര്‍ഷകരെ അവഗണിക്കുകയാണ്. ഇതിന് പ്രധാന കാരണം പ്രതിപക്ഷം പോരാത്തതാണ്. കോണ്‍ഗ്രസ് കേന്ദ്രത്തിനെ കുറ്റം പറയുന്നതിന് പകരം എവിടെയാണ് വീഴ്ച്ച പറ്റിയതെന്ന് പരിശോധിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

1

രാഹുല്‍ ഗാന്ധി വ്യക്തിപരമായി നല്ല പോരാട്ടം തന്നെ നടത്തുന്നുണ്ട്. എന്നാല്‍ എന്തിന്റെയോ കുറവ് കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയുടെ അവസ്ഥ എന്‍ജിഒയ്ക്ക് സമാനമാണ്. യുപിഎയിലെ സഖ്യകക്ഷികള്‍ പോലും കര്‍ഷക പ്രക്ഷോഭത്തെ ഗൗരവത്തോടെ കാണുന്നില്ല. ഇവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന കാര്യത്തിലും ഒരു വ്യക്തതയില്ല. എന്‍സിപി അധ്യക്ഷന്‍ ദേശീയ തലത്തിലെ തന്നെ മികച്ച നേതാവാണ്. ബംഗാളില്‍ മമതാ ബാനര്‍ജി ബിജെപിക്കെതിരെ ഒറ്റയ്ക്ക് പോരാട്ടം നടത്തുകയാണ് അവരെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

മമത നേരത്തെ പവാറിനെ വിളിച്ചിരുന്നു. അദ്ദേഹം ബംഗാളിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്തായിരുന്നു ചെയ്യേണ്ടിയിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, അകാലിദള്‍, ബിഎസ്പി, എസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജു ജനതാദള്‍, ജെഡിഎസ്സ് എന്നിവരൊക്കെ ബിജെപിക്കെതിരാണ്. പക്ഷേ ഇവരൊന്നും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയുടെ ഭാഗമല്ല. ഇവരൊന്നും യുപിഎയില്‍ ചേര്‍ന്നില്ലെങ്കില്‍, ഒരിക്കലും ബിജെപിക്കെതിരെ ബദല്‍ ശക്തി ഉണ്ടാവാന്‍ പോകുന്നില്ലെന്നും ശിവസേന പറഞ്ഞു.

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

പ്രിയങ്കാ ഗാന്ധിയെ ദില്ലിയില്‍ അവര്‍ അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ ബിജെപി പരിഹസിക്കുന്നു. മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അവര്‍ പ്രവര്‍ത്തിക്കാന്‍ പോലും അനുവദിക്കുന്നില്ല. ബിജെപി നേതാക്കള്‍ പരസ്യമായി പറയുന്നു, പ്രധാനമന്ത്രിയാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ നേതൃത്വം നല്‍കിയതെന്ന്, ഇതൊന്നും ജനാധിപത്യത്തിന് ചേര്‍ന്നതല്ല. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാവാതിരിക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും ശിവസേന പറഞ്ഞു. കോണ്‍ഗ്രസിനെ ആര് നയിക്കുമെന്നും, യുപിഎയുടെ ഭാവി എന്താണെന്നുമുള്ള കാര്യത്തില്‍ ഒരു വ്യക്തത ഇല്ല. എന്‍ഡിഎയില്‍ ഇന്ന് ബിജെപി അല്ലാതെ മറ്റൊരു പാര്‍ട്ടിയില്ല. പക്ഷേ ബിജെപിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമുണ്ട്. കോണ്‍ഗ്രസിന് അത്തരമൊരു നേതാവില്ലാത്തത് ചിന്തിക്കേണ്ട കാര്യമാണെന്നും ശിവസേന പറഞ്ഞു.

English summary
congress led upa is like a ngo, shiv sena says opposition should wake up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X