കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎംസിയിലെ 227 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്, സഖ്യമില്ലെന്ന് സൂചിപ്പിച്ച് നേതാക്കള്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യത്തില്‍ വിള്ളല്‍ വന്നതിന് പിന്നാലെ ബ്രിഹാണ്‍ മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ്. നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബിഎംസി തിരഞ്ഞെടുപ്പിലും സഖ്യത്തോടെ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശിവസേനയ്ക്ക് സീറ്റുകള്‍ വീതിച്ച് നല്‍കാന്‍ താല്‍പര്യമില്ല. എന്‍സിപിയും കോണ്‍ഗ്രസും വരുന്നതോടെ ഇവിടെയുള്ള സീറ്റുകള്‍ കുറഞ്ഞ് പോകുമെന്നാണ് ശിവസേന പറയുന്നത്. ഇനി ശിവസേന സഖ്യത്തിന് സമ്മതിച്ചാല്‍ അതിന് താല്‍പര്യമില്ലെന്നാണ് മുംബൈ കോഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കുന്നത്.

1

ബിഎംസിയിലെ 227 സീറ്റിലും മത്സരിക്കാന്‍ തയ്യാറാണെന്ന് മുംബൈ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ അശോക് ജഗതപ് പറയുന്നു. കാരണം കോണ്‍ഗ്രസിന് മുംബൈയില്‍ വളരേണ്ടതുണ്ട്. സഖ്യത്തില്‍ മത്സരിച്ചതാല്‍ പാര്‍ട്ടിയെന്ന രീതിയില്‍ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും, വളര്‍ച്ചയുണ്ടാവില്ലെന്നും ജഗതപ് പറയുന്നു. അതേസമയം ദേശീയ നേതൃത്വം സഖ്യം വേണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണ്. ശിവസേനുമായി മത്സരിക്കാന്‍ അവര്‍ പറഞ്ഞാല്‍ തയ്യാറാവും. പക്ഷേ ഇപ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് ജഗതപ് പറഞ്ഞു.

അതേസമയം മൂന്ന് പാര്‍ട്ടികളും സഖ്യത്തില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്. ഉദ്ധവ് ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ് ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ചാല്‍ മഹാവികാസ് അഗാഡിക്ക് തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയെ വീഴ്ത്താനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. ശിവസേനയ്ക്ക് വിജയസാധ്യതയില്ലാത്ത ഇടത്ത് കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണ നല്‍കി വിജയം ഉറപ്പിക്കും. അതേ പോലെ എന്‍സിപിയെയും സഹായിക്കും. ഇത്തരത്തില്‍ ബിജെപിയുടെ മുന്നേറ്റത്തെ ഒറ്റക്കെട്ടായി തടയാനും സാധിക്കും.

സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ച് കഴിഞ്ഞു. 12 മന്ത്രിമാരെ ഇതിനായി ചുമതപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി 13 അംഗ സമിതിയെയും നിയമിച്ചു. രണ്ട് ജില്ലാ പരിഷത്തുകള്‍, 13 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 83 നഗരപഞ്ചായത്തുകള്‍, നവി മുംബൈ, ഔറംഗാബാദ്, വസായ്-വിരാര്‍, കല്യാണ്‍-ദോംബിവ്‌ലി, കോലാപൂര്‍ എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ബിഎംസി ഭരിക്കുന്ന ശിവസേനയാണ്. ഇത്തവണ കടുത്ത പോരാട്ടം തന്നെ ബിജെപിയില്‍ നിന്ന് നേരിടുന്നുണ്ട്. അതുകൊണ്ട് സഖ്യത്തിന്റെ സഹായം ആവശ്യമായി വരും.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
congress ready to contest in 227 seats in bmc election says mumbai chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X