കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ആദ്യ വിള്ളല്‍, ബിഎംസി തെരഞ്ഞെടുപ്പില്‍ ശിവസേനയില്ലാതെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യത്തില്‍ ആദ്യ വിള്ളല്‍. 2022ലെ ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നിലവില്‍ ശിവസേനയാണ് ബിഎംസി ഭരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി സഖ്യത്തിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രവി രാജ പറഞ്ഞു. ശിവസേനയുമായുള്ള ഭിന്നതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നേരത്തെ ശിവസേന ബിജെപി സഖ്യത്തില്‍ നിന്നായിരുന്നു മത്സരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ബിജെപിയുമായി ഇടഞ്ഞ് സഖ്യം വിട്ട ശിവസേന എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു.

1

കഴിഞ്ഞ 30 വര്‍ഷമായി ശിവസേനയാണ് ബിഎംസിയെ നിയന്ത്രിക്കുന്നത്. ബിജെപി നേരത്തെ തന്നെ ബിഎംസി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. 227 സീറ്റുകള്ള ബിഎംസിയില്‍ ശിവസേന 86 സീറ്റും ബിജെപി 82 സീറ്റും നേടിയിരുന്നു. പിന്നീട് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ ആറ് കോര്‍പ്പറേറ്റര്‍മാര്‍ ശിവസേനയുടെ ഭാഗമായിരുന്നു. ഇതോടെ 92 സീറ്റുകളുമായി അവര്‍ മുന്നിലെത്തിയിരുന്നു. എന്‍സിപിക്ക് ബിഎംസിയില്‍ 30 സീറ്റും കോണ്‍ഗ്രസിന് ഒമ്പതും സീറ്റുകളാണ് ഉള്ളത്. അതേസമയം ശിവസേനയുടെ സീറ്റുകള്‍ ബിഎംസിയില്‍ കുറഞ്ഞ് വരുന്നു എന്നതും ആശങ്കപ്പെടുത്തുന്നതാണ്.

മുംബൈയുടെ ഭരണം ബിഎംസിയെ കേന്ദ്രീകരിച്ചാണ്. ബോളിവുഡിനെ അടക്കം നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും. ശിവസേന മഹാരാഷ്ട്രയില്‍ സ്വാധീന ശക്തിയായി നില്‍ക്കുന്നതും ഈ നേട്ടം കാരണമാണ്. അതേസമയം എരിതീയില്‍ എണ്ണയൊഴിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ശിവസേനയും എന്‍സിപിയും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് പ്രവീണ്‍ ദരേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ എല്ലാ ഡിമാന്‍ഡുകളും ഇവര്‍ രണ്ട് പേരും അവഗണിക്കുകയാണ്. ഇതിലൂടെ കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് അകലുകയാണെന്നും ദരേക്കര്‍ പറഞ്ഞു.

മഹാവികാസ് അഗാഡി സര്‍ക്കാര്‍ ഗതാഗത വകുപ്പിന് മികച്ച ധനസഹായം നല്‍കി. എന്നാല്‍ ഊര്‍ജ മന്ത്രാലയത്തിന് ഒന്നും നല്‍കിയില്ല. കാരണം ഇത് കോണ്‍ഗ്രസിന്റെ മന്ത്രി നിതിന്‍ റാവത്തിന്റെ കൈവശമുള്ള വകുപ്പാണ്. അവര്‍ കോണ്‍ഗ്രസിനെ മഹാരാഷ്ട്രയില്‍ തകര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും ദരേക്കര്‍ പറഞ്ഞു. നേരത്തെ വൈദ്യുതി ബില്ലുകള്‍ വര്‍ധിച്ചത് കൊണ്ട് ഇളവുണ്ടാകുമെന്ന് നിതിന്‍ റാവത്ത് പറഞ്ഞിരുന്നു. ഇത് ദീപാവലി സമ്മാനമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് തിരുത്തിയിരുന്നു. ബില്ലുകള്‍ കുറയ്ക്കാനാവില്ലെന്നാണ് മറുപടി. ഇത് തെറ്റായ തീരുമാനമാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഇളവുകല്‍ നല്‍കണം. തൊഴിലവസരങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും ദരേക്കര്‍ പറഞ്ഞു.

English summary
congress says they will contest alone in bmc election, avoids shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X