കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഐസിസ്സ് റിക്രൂട്ട് രാജ്യത്തെ ലക്ഷ്യംവെച്ചുതന്നെയെന്ന് വെളിപ്പെടുത്തല്‍

  • By Gokul
Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ നിന്നും യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റി(ഐസിസ്സ്)ലേക്ക് റിക്രൂട്ട് ചെയ്യുന്നത് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനെന്ന് വെളിപ്പെടുത്തല്‍. ഐസിസ്സില്‍ ചേരാനായി ഇറാഖിലെത്തിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ കല്യാണ്‍ സ്വദേശി ആരിഫ് മജീദ് എന്‍ഐഎ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് നേരത്തെ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ രാജ്യത്തുനിന്നും ഒട്ടേറെയാളുകളെ ഇറാഖിലെത്തി പരിശീലനം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഇറാഖിലെത്തിയ യുവാവാണ് ആരിഫ്.

isis

ആരിഫിനൊപ്പം ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവരും തീര്‍ത്ഥാടനത്തിനെന്ന വ്യാജേന കഴിഞ്ഞ മെയ് 25ന് ഇറാഖിലേക്ക് കടന്നിരുന്നു. ഇവര്‍ക്ക് തീവ്രവാദികള്‍ പരിശീലനം നല്‍കുകയും ചെയ്തു. ഐസിസ്സിനുവേണ്ടി പോരാടിക്കൊണ്ടിരിക്കുമ്പോള്‍ രണ്ടുതവണ വെടിയേറ്റ ആരിഫ് പിന്നീട് തുര്‍ക്കിയിലേക്ക് കടന്ന് അവിടെനിന്നാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

മികച്ച ചികിത്സയ്ക്കുവേണ്ടിയാണ് ആരിഫ് ഇന്ത്യയിലെത്തിയതെന്നും പറയപ്പെടുന്നുണ്ട്. ആരിഫിനെ എന്‍ഐഎ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്കുവേണ്ടി 2000 ഡോളര്‍ ഐഎസ് നല്‍കിയതായി ആരിഫ് പറയുന്നു. ഐസിസ്സില്‍ ചേര്‍ന്നശേഷം ഇന്ത്യയില്‍ തിരിച്ചെത്തുന്നവരെ രഹസ്യാന്വേഷണ വിഭാഗം സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇവര്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന് ഐബി തലവന്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Cops questioning Arif Majeed to get information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X