• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാവണന്റെ സ്വഭാവം വിമതര്‍ കാണിച്ചു; ബിജെപിയുടെ അടിമയാവാന്‍ ഞങ്ങളെ കിട്ടില്ല, തുറന്നടിച്ച് ഉദ്ധവ്

Google Oneindia Malayalam News

മുംബൈ: ശിവസേന വിമതര്‍ക്കും ഏക്‌നാഥ് ഷിന്‍ഡെയ്ക്കുമെതിരെ തുറന്നടിച്ച് ഉദ്ധവ് താക്കറെ. സ്വന്തം മേല്‍ വീണ, പിന്നില്‍ നിന്ന് കുത്തിയവരെന്ന ടാഗ് ഈ ജന്മം മുഴുവന്‍ അവരെ വിട്ടുപോകില്ലെന്ന് ഉദ്ധവ് പറഞ്ഞു. ഈ വര്‍ഷം രാവണന്‍ കുറച്ച് വൃത്യസ്തനാണ്. അഴിമതിക്കാരനായ രാവണനും, നന്ദിയില്ലാത്ത രാവണനുമുണ്ടെന്ന് ഉദ്ധവ് പറഞ്ഞു.

മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന ദസറ റാലിയില്‍ തന്റെ കരുത്ത് കാണിച്ചാണ് ഉദ്ധവ് വിമതര്‍ക്കെതിരെ തുറന്നടിച്ചത്. അവരെ പിന്നില്‍ നിന്ന് കുത്തിയ വഞ്ചകരെന്ന് മാത്രമേ ഞാന്‍ വിളിക്കൂ. ഈ ജന്മത്തില്‍ അവരെ വിട്ട് ആ പ്രതിച്ഛായ പോകില്ല. ചിലര്‍ തങ്ങള്‍ ഇല്ലാതായെന്നാണ് പ്രചരിപ്പിച്ചതെന്നും ഉദ്ധവ് പറഞ്ഞു.

1

ഈ വിമതരാണ് പറഞ്ഞത് ശിവസേന ഇല്ലാതായെന്ന്, ഈ ജനക്കൂട്ടതെ നോക്കൂ, ഇനിയും നിങ്ങള്‍ക്കത് പറയാന്‍ സാധിക്കില്ല. മൊത്തത്തില്‍ ഇല്ലാതാവാന്‍ പോകുന്നത് വഞ്ചകരാണ്. പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയവര്‍ക്കാണ്. ഈ ജനക്കൂട്ടം പണത്തിന് വേണ്ടി വന്നവരല്ലെന്നും ഉദ്ധവ് തുറന്നടിച്ചു.

2

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

ഞാന്‍ ആശുപത്രിലായിരുന്നപ്പോള്‍, ചിലര്‍ക്ക് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ബാഹുബലിയിലെ പോലെ ഈ കട്ടപ്പമാര്‍ തന്നെ ചതിച്ചു. എന്നെ വെട്ടിയൊതുങ്ങാനാണ് അവര്‍ ശ്രമിച്ചത്. ആശുപത്രിയില്‍ നിന്ന് ഒരിക്കലും ഞാന്‍ തിരിച്ചുവരില്ലെന്നാണ് അവര്‍ കരുതിയതെന്നും ഉദ്ധവ് പറഞ്ഞു.

3

മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍

തന്റെ പിതാവ് ബാല്‍ താക്കറെയുടെ പൈതൃകം അവകാശപ്പെടുകയാണ് ഏക്‌നാഥ് ഷിന്‍ഡെ. നിങ്ങള്‍ അവനെ അംഗീകരിക്കുമോ? സ്വന്തം പിതാവിനെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന മകനാണ് ഷിന്‍ഡെയെന്നും ഉദ്ധവ് തുറന്നടിച്ചു. തന്നെ വഞ്ചിച്ചത് കൊണ്ടാണ് ബിജെപിക്കൊപ്പം നില്‍ക്കാതെ കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ശിവസേന പോയത്.

4

തന്നെ പിന്നില്‍ നിന്ന് കുത്തിയ ബിജെപിയെ ഒരുപാഠം പഠിപ്പിക്കാനാണ് കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്നത്. അമിത് എന്നോട് പറഞ്ഞത് രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദം വീതം വെക്കാമെന്നാണ്. ബാലാസാഹേബ് താക്കറെയെ പിടിച്ച് ഞാനിതാ സത്യം ചെയ്യുന്നു, ഇക്കാര്യം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ഉദ്ധവ് പറഞ്ഞു.

5

എന്‍സിപിയെയും കോണ്‍ഗ്രസിനെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. അവര്‍ ഭരിക്കുന്ന കാലയളവില്‍ ശിവസേനയ്ക്ക് ഒരുപാട് ബഹുമാനം തന്നിരുന്നു. എന്റെ അടുത്ത് നിന്ന് മൈക്ക് തട്ടിപ്പറിക്കാന്‍ ഒരിക്കലും അവര്‍ ശ്രമിച്ചിട്ടില്ല. ഔറംഗബാദിന്റെ പേര് സമ്പാജി നഗര്‍ എന്നാക്കാനുള്ള അനുമതി കോണ്‍ഗ്രസും എന്‍സിപിയും കൂടി ചേര്‍ന്നാണ് നല്‍കിയതെന്നും ഉദ്ധവ് പറഞ്ഞു.

6

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം ഉദ്ധവിന് താനും മകനും മാത്രം മതിയെന്ന നിലപാടിലാണെന്ന് ഏക്‌നാഥ് ഷിന്‍ഡെ ആരോപിച്ചു. നിങ്ങള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഞങ്ങള്‍ വീട് പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. രാത്രിയെന്നോ പകലെന്നോ നോക്കാതെയാണ് പ്രളയകാലത്ത് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഞങ്ങളുടെ നേതാവ് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രമാണ് വന്നത്. ശിവസേന നിങ്ങളുടെ സ്വകാര്യ കമ്പനിയല്ല. സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കൊണ്ടാണ് അത് രൂപീകരിച്ചത്. ബാലാസാഹേബിന്റെ പ്രത്യയശാസ്ത്രവും ഹിന്ദുത്വവും സംരക്ഷിക്കുന്നത് കൊണ്ടാണ് തന്റെ ഗ്രൂപ്പിന് പിന്തുണ കിട്ടുന്നതെന്നും ഷിന്‍ഡെ വ്യക്തമാക്കി.

English summary
corrupt and disloyal uddhav thackeray hits out at eknath shinde and rebels in dusshera rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X