മഹാരാഷ്ട്ര സഖ്യത്തില്‍ വിള്ളല്‍; ബിജെപി നേതാക്കള്‍ സ്വാര്‍ത്ഥരാണെന്ന് ഷിന്‍ഡെയുടെ മകന്‍
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സഖ്യത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍. ശ്രീകാന്ത്. ബിജെപി നേതാക്കള്‍ വെറും സ്വാര്‍ഥ രാഷ്ട്രീയ കളിക്കുകയാണെന്ന് ശ്രീകാന്ത് ആരോപിച്ചു. കല്യാണ്‍-ദോംബിവലി യൂണിറ്റിലെ നേതാക്കള്‍ക്കെതിരെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
ഇവിടെ നിന്നുള്ള നേതാക്കളില്‍ ചിലര്‍ സ്വാര്‍ഥരാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കള്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയ്‌ക്കെതിരെ പ്രമേയം പാസാക്കിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷിന്‍ഡെയുടെ പാര്‍ട്ടിയെ പിന്തുണയ്‌ക്കേണ്ടെന്നായിരുന്നു തീരുമാനം.

അതേസമയം ഇരുപക്ഷവും ഇതോടെ രണ്ട് തട്ടിലായിരിക്കുകയാണ്.ബിജെപിയുടെ മന്ത്രി രവീന്ദ്ര ചവാന്റെ സാന്നിധ്യത്തില്‍ കല്യാണ്‍ മണ്ഡലത്തിലാണ് ഷിന്‍ഡെയുടെ ശിവസേനയ്‌ക്കൊപ്പം ചേരില്ലെന്ന പ്രമേയം ബിജെപി പാസാക്കിയത്.
ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം, ബിജെപിയുടെ ദോംബിവലി ഈസ്റ്റ് മണ്ഡലത്തിലെ അധ്യക്ഷന്‍ നന്ദു ജോഷിക്കെതിരെ പീഡനക്കേസ് എടുത്തതാണ്. ഇരുവരും സഖ്യത്തിലായിട്ടും, ഷിന്‍ഡെ സര്‍ക്കാര്‍ ഈ കേസുമായി മുന്നോട്ട് പോവുകയായിരുന്നു. രാഷ്ട്രീയ കണക്കുകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി ശിവസേന നേതാക്കള്‍ നന്ദു ജോഷിയെ കുടുക്കിയതാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.
"പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2024ല്‍ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. എന്നാല്‍ ചില ചെറിയ കാരണങ്ങളാല്‍ സഖ്യത്തില്‍ സ്വാര്‍ഥ രാഷ്ട്രീയം കടന്നുവന്നിരിക്കുകയാണ്. ദോംബിവലിയിലെ നേതാക്കള്‍ അത് തുടരുകയാണ്" എന്നും ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു.
അതേസമയം "തനിക്ക് പാര്‍ട്ടിയില്‍ സ്ഥാനമൊന്നും വേണ്ട. അത് തീരുമാനിക്കേണ്ടത് സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളാണ്. ആരെല്ലാം മത്സരിക്കണം എന്ന് അവര്‍ തീരുമാനിക്കും. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിലും, സഖ്യത്തിന് വേണ്ടി പ്രചാരണം നടത്തും. ഏത് സ്ഥാനാര്‍ത്ഥിയായാലും വിജയിപ്പിക്കാന്‍ പരമാവധി ശ്രമിക്കും" എന്നും ശ്രീകാന്ത് പറഞ്ഞു.
"ശിവസേനയുടെയും ബിജെപിയുടെയും ബിജെപിയുടെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങളിലൊന്നുമില്ലെന്നാണ് ശ്രീകാന്ത് പറയുന്നത്. ഞങ്ങളുടെ ലക്ഷ്യം ബിജെപി-ശിവസേന സഖ്യത്തില്‍ സംസ്ഥാനത്തും-കേന്ദ്രത്തിലും സര്‍ക്കാരുണ്ടാകണമെന്നാണ്. അതിനായി ശ്രമിക്കുമ്പോള്‍ എതിര്‍പ്പുകളുണ്ടാവുകയാണെങ്കില്‍, രാജിവെക്കാന്‍ തയ്യാറാണ്" എന്നും ശ്രീകാന്ത് പറഞ്ഞു.
നേരത്തെ ഏക്‌നാഥ് ഷിന്‍ഡെ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളും, പ്രാദേശിക തിരഞ്ഞെടുപ്പുകളും, സഖ്യം ഒരുമിച്ച് നേരിടുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ സഖ്യത്തിലെ വിള്ളലുകള്‍ ഇനിയും വലുതാവുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്.
അതേസമയം എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന് വധഭീഷണി നേരിട്ട സംഭവത്തില്‍ അന്വേഷണത്തിനും ഷിന്‍ഡെ ഉത്തരവിട്ടു. താനും കുടുംബവും സുരക്ഷിതനാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നായിരുന്നു പവാര്‍ നേരത്തെ പറഞ്ഞത്. നരേന്ദ്ര ദാബോല്‍ക്കറുടെ വിധി പവാറിനും ഉണ്ടാവുമെന്നായിരുന്നു ഭീഷണിയില്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications