കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ സിലിണ്ടര്‍ പൊട്ടിതെറിച്ച് അപകടം; 12 പേര്‍ക്ക് പരിക്ക്; 4 പേര്‍ക്ക് ഗുരുതരം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സിലിണ്ടര്‍ പൊട്ടിതെറിച്ച് അപകടം. താനെയിലെ ഉല്‍ഹാസ് നഗറിലാണ് സംഭവം.പൊട്ടിതെറിയില്‍ 12 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഉല്‍ഹാസ് നഗറിലെ വടപാവ് വില്‍ക്കുന്ന കടയിലാണ് സിലിണ്ടര്‍ പൊട്ടി തെറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കടയിലെ തൊഴിലാളികള്‍, കസ്റ്റമേര്‍സ്, വഴിയാത്രക്കാര്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

gas

മഹാരാഷ്ട്രയില്‍ ശക്തമായ മഴയും തുടരുകയാണ്. കൊവിഡ് വ്യാപനത്തിനെയാണ് ഇവിടെ മഴയും ശക്തമാവുന്നത്. മുംബൈ, താനെ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മുംബൈ, താനെ, പാല്‍ഘട്ട്, റായ്ഗഢ്, അഹമ്മദ് നഗര്‍, നാസിക് എന്നിവിടങ്ങളിലെല്ലാം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം ദാദര്‍, ബാന്ദ്ര, കുര്‍ള, സയണ്‍ എന്നീ മേഖലകളില്‍ വെള്ളം കയറി. 2017 ന് ശേഷമുള്ള ഏറ്റവും കൂടിയ മഴയാണ് ഇവിടെ രേഖപ്പെടുത്തുന്നത്.

ഗെഹ്ലോട്ടിനെ പേടിച്ച് ബിജെപി, എംഎല്‍എമാരെ കടത്തി! ജയ്പൂരിലെത്തി കെസി വേണുഗോപാൽ, ചടുല നീക്കങ്ങൾ! ഗെഹ്ലോട്ടിനെ പേടിച്ച് ബിജെപി, എംഎല്‍എമാരെ കടത്തി! ജയ്പൂരിലെത്തി കെസി വേണുഗോപാൽ, ചടുല നീക്കങ്ങൾ!

 കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!! കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!

തൃശൂരില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ്: 54 കേസുകളും സമ്പര്‍ക്കത്തിലൂടെ, 571 പേര്‍ ചികിത്സയില്‍തൃശൂരില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ്: 54 കേസുകളും സമ്പര്‍ക്കത്തിലൂടെ, 571 പേര്‍ ചികിത്സയില്‍

English summary
cylinder blast vada pav shop in thane districts maharashtra; 12 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X