കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ 11കാരി ക്ലീന്‍ ബൗള്‍ഡാക്കിയ കഥ!

Google Oneindia Malayalam News

മുംബൈ: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നാണ് പഴഞ്ചൊല്ല്. മഹാരാഷ്ട്രക്കാരിയായ ദൃഷ്ടി എന്ന 11 കാരി ഈ പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ എന്നുറപ്പില്ല. പക്ഷേ ഈ കൊച്ചുമിടുക്കിക്ക് ഇതിന്റെ അര്‍ഥം നന്നായി അറിയാം. അങ്ങനെയാണ് ദൃഷ്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ നേരിട്ട് കണ്ടതും 20 മിനുട്ട് ഇന്റര്‍വ്യൂ തരപ്പെടുത്തിയതും. എന്താണ് കഥയെന്ന് അറിയണ്ടേ?

മുംബൈ ജെ പി പെറ്റിറ്റ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദൃഷ്ടി ഹര്‍ചന്ദ്രായ് എന്ന 11 കാരി. പ്രധാനപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിയെ കുറിച്ച് പഠിച്ചെഴുതാനായിരുന്നു ദൃഷ്ടിക്ക് സ്‌കൂളില്‍ നിന്നും കിട്ടിയ അസൈന്‍മെന്റ്. എന്നാല്‍ പിന്നെ പുതിയ മുഖ്യമന്ത്രിയെ തന്നെ കണ്ടുകളയാം എന്ന് കരുതിയാണ് ദൃഷ്ടി കൂട്ടിന് ഒരാളെയും കൊണ്ട് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്. എന്നാല്‍ ഗേറ്റിലെ കാവല്‍ക്കാരുണ്ടോ മുഖ്യനെ കാണാനെത്തിയ ഇത്തിരിപ്പെണ്ണിനെ അകത്തേക്ക് വിടുന്നു.

devendra-fadnavis

വിഷമിച്ച് തിരിച്ചുപോകാനൊന്നും നിന്നില്ല ദൃഷ്ടി. ബുക്കില്‍ നിന്നും ഒരു പേജ് വലിച്ചുകീറി ഇങ്ങനെ എഴുതി. ദേവേന്ദ്ര ഫട്‌നാവിസ്, ചീഫ് മിനിസ്റ്റര്‍, മഹാരാഷ്ട്ര എന്ന് അഡ്രസ് വെച്ചായിരുന്നു കത്ത്. തന്നെ തിരിച്ചുവിളിക്കണം എന്നും അല്ലെങ്കില്‍ ആരെയെങ്കിലും തന്റെയടുത്തേക്ക് പറഞ്ഞയക്കണമെന്നുമായിരുന്നു കത്തിലെ ഉളളടക്കം. ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കാന്‍ പറഞ്ഞ് ദൃഷ്ടി ഗേറ്റില്‍ കാത്തുനിന്നു.

രസകരമായ കത്ത് കിട്ടിയ മുഖ്യന്‍ ശ്രദ്ധയോടെ കത്ത് വായിച്ചു. പെണ്‍കുട്ടിയുടെ ചുറുചുറുക്ക് ഇഷ്ടപ്പെട്ട ഫട്‌നാവിസ് ദൃഷ്ടിയെ അകത്തേക്ക് വിളിച്ച് 20 മിനുട്ട് അനുവദിക്കുകയും ചെയ്തു. ദൃഷ്ടിയുടെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ മറുപടി പറഞ്ഞ മുഖ്യമന്ത്രി തന്റെ ഭാവി പരിപാടികള്‍ വിവരിക്കുകയും ചെയ്തു. ദേവേന്ദ്ര ഫട്‌നാവിസ് തന്നെയാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ കഥ പുറത്ത് വിട്ടതും.

English summary
This is what grit and determination can lead to! An 11-year-old school girl stumped newly appointed chief minister Devendra Fadnavis after she wanted to meet him and interview him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X