നാട്ടില്‍ വിവാദം, പ്രീതി സിന്റക്ക് യുഎസില്‍ വിവാഹം
ന്യൂയോര്‍ക്ക്: ബോളിവുഡ് നടി പ്രീതി സിന്റയ്ക്ക് അമേരിക്കയില്‍ വിവാഹം? മുന്‍ കാമുകന് നെസ് വാഡിയയ്ക്കെതിരെ പരാതി നല്കി വിവാദ നായികയായ പ്രീതി സിന്റ അമേരിക്കയില്‍ പോയത് വിവാഹക്കാര്യത്തിനാണ് എന്നാണ് വാര്‍ത്ത. താരത്തിന്റെ വിവാഹ നിശ്ചയം ലോസ് ആഞ്ചല്‍സില്‍ വെച്ച് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
യു എസില്‍ സ്ഥിരതാമസമായിരിക്കുന്ന കോര്‍പറേറ്റ് എക്സിക്യുട്ടീവായ ജിന്‍ ആണ് പ്രീതി സിന്റയുടെ പുതിയ പങ്കാളി എന്നാണ് അറിയുന്നത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും ഡേറ്റിംഗിലാണ് എന്നും സിനിമാ രംഗത്തെ പ്രമുഖരെ ഉദ്ധരിച്ച് വെബ്സൈറ്റുകള്‍ പറയുന്നു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് മാസങ്ങളായത്രെ. ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ പ്രീതിയുടെ കയ്യില്‍ വിവാഹമോതിരം കാണപ്പെട്ടിരുന്നു.

എന്തായാലും പ്രീതി സിന്റ തന്റെ വിവാഹക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. മുന്‍ കാമുകന് നെസ് വാഡിയയ്ക്കെതിരായ കേസില്‍ മൊഴി കൊടുക്കാനായി ഞായറാഴ്ചയാണ് പ്രീതി സിന്റ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയത്. ജൂണ്‍ 12 നാണ് മുന്‍ കാമുകനും വ്യവസായിയുമായ നെസ് വാഡിയ തന്നെ അപമാനിച്ചു എന്ന് കാണിച്ച് പ്രീതി സിന്റെ മുംബൈ പോലീസില്‍ പരാതി നല്‍കിയത്.
2005 മുതല്‍ 2009 വരെ നെസ് വാഡിയയും പ്രീതി സിന്റയും ബന്ധത്തിലായിരുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷവും ഇരുവരും ഐ പി എല്‍ ക്രിക്കറ്റില്‍ പഞ്ചാബ് ടീമിന്റെ ഉടമസ്ഥാരായി തുടര്‍ന്നു. മുന്‍പ് മോഡല്‍ മാര്‍ക് റോബിന്‍സണ്‍, സംവിധായകനും നടനും നിര്‍മാതാവുമായ ശേഖര്‍ കപൂര്‍ എന്നിവരുമായും പ്രീതി സിന്റ പ്രണയ ബന്ധത്തിലായിരുന്നു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications