Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഭാഷക മദ്യപിച്ച് ഓഡി ഓടിച്ച് കയറ്റി 2 പേരെ കൊന്നു

മുംബൈ: മെട്രോ നഗരമായ മുംബൈയില്‍ ഹൈ പ്രൊഫൈല്‍ അഭിഭാഷക മദ്യപിച്ച് വണ്ടിയോടിച്ച് രണ്ടുപേരെ കൊന്നതായി റിപ്പോര്‍ട്ട്. ജാന്‍വി അജിത് ഗഡ്കര്‍ എന്ന അഭിഭാഷകയാണ് എന്ന അഭിഭാഷകയാണ് ആഡംബര കാറായ ഓഡി ഓടിച്ച് മാരുതി ഓമ്‌നി കാറില്‍ ഇടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ലീഗല്‍ അഫയേഴ്‌സ് വിഭാഗം വൈസ് പ്രസിഡണ്ടാണ് ജാന്‍വി എന്നാണ് അറിയുന്നത്. ചൊവ്വാഴ്ച ഈസ്റ്റേണ്‍ ഫ്രീ വേയില്‍ ദിശ തെറ്റിച്ച് വണ്ടിയോടിച്ചാണ് ഇവര്‍ അപകടമുണ്ടാക്കിയത്. ഇടിയില്‍ മാരുതി ഓമ്‌നി വാന്‍ ചുളുങ്ങിപ്പോയി. ഫയര്‍ ഫോഴ്‌സിന്റെ ആളുകള്‍ സ്ഥലത്തെത്തിയാണ് ഇയാളെ വാനില്‍ നിന്നും പുറത്തെടുത്തത്.

blood

ഓമ്‌നി ഡ്രൈവറായ ഹുസൈന്‍ സയ്യിദ്, ഒപ്പമുണ്ടായിരുന്ന ഹാജി സലിം സബുവാല എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന ഹഫീസ, സല്‍മ, സാദിയ, നുമാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. നുമാന്റെ എസ് എസ് എല്‍ സി വിജയം ആഘോഷിച്ച് തിരിച്ചുവരുന്ന വഴിയായിരുന്നത്രെ കുടുംബം. എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ ജാന്‍വിക്ക് അപകടമൊന്നും പറ്റിയില്ല.

മദ്യപിച്ച് വാഹനമോടിച്ചതിനും നരഹത്യയ്ക്കും പോലീസ് ജാന്‍വിക്കെതിരെ കേസെടുത്തു. ഇവരിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഹോട്ടല്‍ മറൈന്‍ പ്ലാസയില്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി കഴിഞ്ഞ് തിരിച്ചുവരികയായിരുന്നത്രെ ജാന്‍വി. അപകടം പറ്റിയതിന് ശേഷം പണം വാഗ്ദാനം ചെയ്ത് രക്ഷപ്പെട്ടുപോകാന്‍ ജാന്‍വി ശ്രമം നടത്തിയതായും ഡെയ്‌ലി ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+