ഇന്ത്യക്ക് മോദി, മഹാരാഷ്ട്ര ഷിന്‍ഡെയ്ക്ക്: ശിവസേനയുടെ പ്രചാരണത്തില്‍ ബിജെപിക്ക് കടുത്ത അതൃപ്തി
മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയും ബിജെപിയും തമ്മില്‍ കൂടുതല്‍ അകലുന്നു. പല ജില്ലാ യൂണിറ്റുകളിലും തുടങ്ങിയ പ്രശ്നം ഇപ്പോള്‍ സംസ്ഥാന തലത്തില്‍ ശക്തമായിരിക്കുകയാണ്. ഷിന്‍ഡെയുടെ ശിവസേന ചൊവ്വാഴ്ച്ച നല്കിയ പത്ര പരസ്യമാണ് സഖ്യത്തിലെ വിള്ളല്‍ പരസ്യമാക്കിയത്.
ഇന്ത്യക്ക് മോദി, മഹാരാഷ്ട്രയ്ക്ക് ഷിന്‍ഡെ എന്നാണ് ഈ പരസ്യത്തില്‍ എഴുതിയിരിക്കുന്നത്. ബിജെപിയുടെ ദേവേന്ദ്ര ഫട്നാവസിനേക്കാള് മുകളിലാണ് ഷിന്‍ഡെ എന്ന് കാണിക്കുന്ന ഒരു സര്‍വേയുടെ വിവരങ്ങള്‍ ഈ പത്ര പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിട്ടുള്ള ഫട്നാവിസിനെ ഒന്ന് താഴ്ത്തി കെട്ടാന്‍ വേണ്ടിയാണ് ഈ പരസ്യം നല്‍കിയതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

പരസ്യത്തില്‍ ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെയും ചിത്രങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ശിവസേന സ്ഥാപക നേതാവായ ബാല്‍ താക്കറെയുടെ ചിത്രം ഒഴിവാക്കുകയും ചെയ്തു.
മുഖ്യമന്ത്രി പദത്തിലേക്ക് നടത്തിയ സര്‍വേയില്‍ 26.1 ശതമാനം ആളുകള്‍ ഏക്നാഥ് ഷിന്‍ഡെയെ അംഗീകരിക്കുന്നുവെന്നും, ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാവാന്‍ 23.2 ശതമാനം ആളുകള്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഈ പരസ്യത്തില്‍ നല്കിയ സര്‍വേ വിവരത്തില്‍ പറയുന്നു. സംസ്ഥാനത്തെ 49.3 ശതമാനം ആളുകള്‍ ബിജെപി-ശിവസേന സഖ്യമാണ് ആഗ്രഹിക്കുന്നതെന്ന് തര്‍ക്കമില്ലാത്ത കാര്യമാണെന്നും പരസ്യത്തില്‍ പറയുന്നു.
സീ ടിവി-മേട്രിസ് സര്‍വേയാണ് ജനപ്രീതിയില്‍ ഷിന്‍ഡെയാണ് മുന്നിലെന്ന് കാണിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ പ്രധാന പ്രാദേശിക പാര്‍ട്ടി എന്ന ലേബല്‍ വളര്‍ത്തിയെടുക്കാന്‍ ഷിന്‍ഡെയുടെ ശിവസേന ശ്രമിക്കുന്നത്. എന്നാല്‍ വലിയ പാര്‍ട്ടിയായിട്ടും മുഖ്യമന്ത്രി സ്ഥാനം ഇല്ലാത്തതാണ് പ്രവര്‍ത്തകരെ നിരാശരാക്കുന്നത്.
ഫട്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബിജെപിയുടെ ഉന്നത നേതൃത്വം അടുത്ത തിരഞ്ഞെടുപ്പില്‍ ഷിന്‍ഡെയുടെ പിന്നില്‍ അണിനിരക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷിന്‍ഡെ തന്നെയായിരിക്കും സഖ്യത്തിന്റെ മുഖം.
അതേസമയം നിലവില്‍ ഫട്നാവിസ് അതൃപ്തിയൊന്നും അറിയിച്ചിട്ടില്ല. പക്ഷേ ഷിന്‍ഡെ പക്ഷത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞാല്‍ അതോടെ അവര്‍ ദുര്‍ബലമാകും. പിന്നീട് മുഖ്യമന്ത്രി സ്ഥാനം കിട്ടിയാലും കരുത്തോടെ ഭരിക്കാനാവില്ല. ഭരണത്തിന്റെ താക്കോല്‍ ബിജെപിയുടെ കൈവശമായിരിക്കും.
ബീഹാറില്‍ മുമ്പ് നിതീഷ് കുമാറിനെ ഈ രീതിയിലായിരുന്നു ബിജെപി ദുര്‍ബലമാക്കിയത്. ഷിന്‍ഡെയുടെ കാര്യത്തിലും അത് സംഭവിക്കാം. സര്‍വേയല്ല, തിരഞ്ഞെടുപ്പാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭാവന്‍കുലെ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications