കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഗര്‍ പരിഷത്ത് കേസ്: കസ്റ്റഡി കാലാവധി അവസാനിച്ചു. സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Google Oneindia Malayalam News

മുംബൈ: എല്‍ഗര്‍ പരിഷത്ത് കേസില്‍ അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി. അതേസമയം ജാമ്യ വ്യവസ്ഥകളെ കുറിച്ച് ഡിസംബര്‍ എട്ടിന് ബോംബെ ഹൈക്കോടതി തീരുമാനിക്കും. അതേസമയം ഹൈക്കോടതി കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി സുധാ ഭരദ്വാജിന്റെ ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. സുധാ ഭരദ്വാജ് ഉന്നയിച്ച കാര്യങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....

1

മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ സുധാ ഭരദ്വാജിന്റെ ജാമ്യത്തെ എതിര്‍ത്തിരുന്നു. പൂനെ സെഷന്‍സ് കോടതിയുടെ മുമ്പുള്ള രണ്ട് വിധികള്‍ ചൂണ്ടിക്കാണിച്ചായിരുന്നു സുധ ജാമ്യത്തിനായി അപേക്ഷിച്ചത്. പൂനെ കോടതിയുടെ വിധി ആ കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ളതായിരുന്നുവെന്നും സുധയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏല്‍പ്പെട്ടുവെന്നാണ് എല്‍ഗാര്‍ പരിഷത്ത് കേസ്. മാവോയിസ്റ്റുകളുമായി ചേര്‍ന്ന് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നെല്ലാം ആരോപിച്ചായിരുന്നു അറസ്റ്റ്. പൂനെയില്‍ എല്‍ഗര്‍ പരിഷത്ത് നടത്തിയ പരിപാടിയിലായിരുന്നു സംഭവം.

ഈ പ്രസംഗങ്ങളാണ് ഭീമ കൊറേഗാവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കലാപത്തിന് പിന്നാലെ പല ആക്ടിവിസ്റ്റുകളുടെയും വീടുകളില്‍ പൂനെ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചില സുപ്രധാന രേഖകള്‍ പിടിച്ചെടുത്തെന്നും പോലീസ് പറഞ്ഞിരുന്നു. സുധീര്‍ ധവാലെ, മഹേഷ് റാവത്ത്, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, റോണ വില്‍സന്‍, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിംഗ്, വരവര റാവു എന്നിവരുടെ ജാമ്യമാണ് കോടതി തള്ളിയത്. യുഗ് ചൗധരിയാണ് സുധ ഭരദ്വാജിനായി ഹാജരായത്. പൂനെ കോടതിക്ക് യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട വാദങ്ങള്‍ കേള്‍ക്കാനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഇവരുടെ പ്രധാന വാദം.

പൂനെ കോടതിയിലെ ജഡ്ജിനെ ഒരിക്കലും സ്‌പെഷ്യല്‍ ജഡ്ജായി ആരും ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് പൂനെ പോലീസിന്റെ കുറ്റപത്രം ഇവര്‍ക്ക് പരിഗണിക്കാന്‍ പോലുമാവില്ല. എന്നാല്‍ ഈ വാദത്തെ സംസ്ഥാന സര്‍ക്കാരും പൂനെ പോലീസും എതിര്‍ത്തു. എന്നാല്‍ സുപ്രീം കോടതി വിധിയുടെ ചില ഭാഗങ്ങള്‍ മാത്രമാണ് സുധ ഭരദ്വാജ് എടുത്ത് കാണിക്കുന്നതെന്നും, എന്നാല്‍ മൊത്തം വിധിയല്ലെന്നും പൂനെ പോലീസ് പറഞ്ഞു. സുപ്രീം കോടതി വിധി ഈ കേസില്‍ നിന്ന് വ്യത്യസ്തമാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എന്‍ഐഎ നിയമപ്രകാരം സ്‌പെഷ്യല്‍ ജഡ്ജ് വിചാരണ സമയത്ത് മാത്രം മതിയെന്നാണ്. കേസ് എന്‍ഐഎ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. വിചാരണ ഘട്ടത്തില്‍ അല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിചാരണ കോടതിയില്‍ നടപടിക്രമങ്ങളില്‍ യാതൊരു വീഴ്ച്ചയും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ അശുതോഷ് കുംഭകോണിയാണ് ഹാജരായത്. എന്‍ഐഎക്ക് കേസ് കൈമാറിയ ശേഷം മാത്രമാണ് എന്‍ഐഎ ഈ കേസിലേക്ക് എത്തുന്നത്. അത് കേന്ദ്ര നിര്‍ദേശപ്രകാരമാണെന്നും കുംഭകോണി കോടതിയെ അറിയിച്ചു. എന്‍ഐഎക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗും ജാമ്യത്തെ എതിര്‍ത്തു. മറ്റുള്ള പ്രതിപക്ഷളും സെഷന്‍സ് കോടതിയിയിലെ വാദങ്ങളെ തന്നെയാണ് ജാമ്യത്തിനായി ഉയര്‍ത്തി കാണിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

അതേസമയം അനുവദിച്ച സമയത്തിനുള്ളില്‍ തന്നെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് കോടതി അംഗീകരിച്ചതുമാണ്. അതുകൊണ്ട് കുറ്റപത്രം നല്‍കാന്‍ വൈകിയെന്ന കാരണത്താല്‍ പ്രതികള്‍ക്ക് ജാ്യം നല്‍കാനാവില്ലെന്ന് കുംഭകോണി വാദിച്ചു. വിചാരണ ഘട്ടത്തിലെ വാദം പ്രത്യേക എന്‍ഐഎ കോടതിയാണ് കേള്‍ക്കുക. അതുകൊണ്ട് തന്നെ സെഷന്‍സ് കോടതിക്കും കുറ്റപത്രം പരിശോധിക്കാം. പുനെ പോലീസിന്റെ വാദം ഉപയോഗിച്ചാണ് എന്‍ഐയും ജാമ്യത്തെ എതിര്‍ത്തത്. കുറ്റപത്രം എപ്പോള്‍ സമര്‍പ്പിച്ചു എന്നത് ജാമ്യം അനുവദിക്കാന്‍ കാരണമാകരുതെന്നായിരുന്നു അവരുടെ വാദം.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

ആഗ്രയിലെ 9 സീറ്റും ബിജെപിക്ക് നഷ്ടപ്പെട്ടേക്കും, ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ എസ്പിയുടെ കുതിപ്പ്ആഗ്രയിലെ 9 സീറ്റും ബിജെപിക്ക് നഷ്ടപ്പെട്ടേക്കും, ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ എസ്പിയുടെ കുതിപ്പ്

English summary
elgar parishad case: mumbai high court granted default bail to activist sudha bharadwaj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X