Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകം; മുന്‍ എംഎല്‍എയ്ക്ക് ജീവപര്യന്തം

മുംബൈ: ബി ജെ പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ എം എല്‍ എയ്ക്ക് ജീവപര്യന്തം ശിക്ഷ. മുംബൈയിലെ സെഷന്‍സ് കോടതിയാണ് ഉലാസ്‌നഗര്‍ എം എല്‍ എയായിരുന്ന സുരേഷ് അഥവാ പപ്പു കലാനിയെ ജവപര്യന്തം തടവിന് ശിക്ഷിച്ചത്. 1990 ല്‍ നടന്ന കൊലപാതകക്കേസിലാണ് 63 കാരനായ പപ്പു കലാനിയും കൂട്ടുകാരായ മൂന്ന് പേരും ഇപ്പോള്‍ ശിക്ഷാവിധി ഏറ്റുവാങ്ങുന്നത്.

23 വര്‍ഷം മുന്‍പ് ബി ജെ പി പ്രവര്‍ത്തകനായ ഇന്ദര്‍ ഭട്ടേജയെ കൊലപ്പെടുത്തിയ കേസില്‍ പപ്പു കലാനിക്ക് പങ്കുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. മഹാരാഷ്ട്രയുടെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുന്‍ എം എല്‍ എ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. 8 കൊലപാതകക്കുറ്റങ്ങളടക്കം 76 ക്രിമിനല്‍ കേസുകള്‍ പപ്പു കലാനിയുടെ പേരിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

maharashtra

കല്യാണ്‍ കോടതിയില്‍ സെഷന്‍സ് ജഡ്ജി രാജേശ്വരി സര്‍ക്കാര്‍ വിധി പ്രഖ്യാപനം നടത്തിയതും കോടതി പരിസരത്ത് നേരിയ തോതിലുള്ള സംഘര്‍ഷം ഉണ്ടായി. പപ്പു കലാനിയുടെ അനുയായികളാണ് കോടതി പരിസരത്ത് ബഹളം വെച്ചത്. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. പിന്നീട് പോലീസെത്തി ഇവരെ ശാന്തരാക്കി.

പപ്പു കലാനി, ബച്ചി പാണ്ഡേ, ബാബ ഗബ്രിയേല്‍, ഹര്‍ഷാദ് ഷെയ്ഖ് എന്നിവര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. 1990 ഏപ്രിലിലാണ് ബി ജെ പി പ്രവര്‍ത്തകനായ ഇന്ദര്‍ ഭട്ടേജ വെടിയേറ്റ് മരിച്ചത്. പപ്പു കലാനിയുടെ അടുത്ത ബന്ധു കൂടിയാണ് ഇയാള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+