മഹാരാഷ്ട്രയില്‍ ഗഡ്കരി മുഖ്യമന്ത്രി?
മുംബൈ: ചരിത്ര വിജയം നേടിയ ബി ജെ പി, മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാക്കുമോ. നിതിന്‍ ഗഡ്കരി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്ന് പാര്‍ട്ടിയിലെ ഒരു സംഘം ശക്തിയായി വാദിക്കുമ്പോള്‍ ഗഡ്കരിക്കും വലിയ എതിര്‍പ്പില്ല. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരു മത്സരത്തിന് താനില്ല എന്നാണ് ഗഡ്കരി പറയുന്നത്. ദേവേന്ദ്ര ഫട്‌നാവിസും താനും ഒരേ പാര്‍ട്ടിയിലെ അംഗങ്ങളാണ്.
ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണം കൈയ്യേറാന്‍ പോകുന്ന ബി ജെ പിയുടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസായിരിക്കും എന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെയുടെ പേര് ഒരവസരത്തില്‍ ഉയര്‍ന്നുകേട്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയായി ഫട്‌നാവിസ് തിങ്കളാഴ്ച സ്ഥാനമേല്‍ക്കും എന്ന് വരെ ഒരവസരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇതിനിടയിലാണ് കേന്ദ്ര ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. മുപ്പതോളം എം എല്‍ എമാരാണ് ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ താനില്ല എന്നായിരുന്നു ഗഡ്കരിയുടെ മുന്‍ നിലപാട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരത്തിന് താനില്ല എന്നാണ് ഗഡ്കരി ഇപ്പോള്‍ പറയുന്നത്. ഫട്‌നാവിസോ ഗഡ്കരിയോ ആയിരിക്കും മുഖ്യമന്ത്രി എന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രി ആരായാലും ഏറ്റവും കുറച്ച് അംഗങ്ങള്‍ മാത്രമേ മന്ത്രിസഭയില്‍ ഉണ്ടാകൂ. മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഭരണം എന്നതാണ് മോദിയുടെ മുദ്രാവാക്യം തന്നെ. 25 നും 30 നും ഇടയിലായിരിക്കുമത്രെ മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ എണ്ണം. ശിവസേനയുമായുള്ള സഖ്യം തീരുമാനമാകാത്ത സ്ഥിതിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദവുമായി ഗവര്‍ണറെ കാണും.












Click it and Unblock the Notifications