കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനെ പൊലീസുകാരി പിടിച്ചത് സിനിമ സ്റ്റൈലില്‍

  • By Meera Balan
Google Oneindia Malayalam News

Crime
മുംബൈ: ട്രെയിനില്‍ വച്ച് മാല മോഷ്ടിച്ച കള്ളനെ പൊലീസുകാരി ഒറ്റയ്ക്ക് പിടികൂടി. വനിതാ കമ്പാര്‍ട്ടെമന്റെിലെ യാത്രക്കാരിയില്‍ നിന്നും മാല തട്ടിയെടുത്ത് കടക്കാന്‍ ശ്രമിച്ച കള്ളനെ പൊലീസുകാരി പിന്തുടര്‍ന്ന് പിടികൂടി. കള്ളന് രക്ഷപ്പെടാന്‍ അവസരമൊരുക്കാതെയാണ് 25കാരിയായ ശീതള്‍ പോള്‍ എന്ന പൊലീസുകാരി കള്ളനെ കുടുക്കിയത്.

യൂണിഫോമില്‍ അല്ലാതിരുന്നതിനാല്‍ പൊലീസുകാരിയാണെന്ന് യത്രക്കാര്‍ അറിഞ്ഞിരുന്നില്ല, സിനിമയിലെ സംഘട്ടന രംഗങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു വനിതാ പൊലീസ് കള്ളനെ കൈകാര്യം ചെയ്തത്. ഒരു നിമിഷം ഇതൊരു സിനിമാ ഷൂട്ടിംഗ് ആണോയെന്ന് പോലും യാത്രക്കാര്‍ക്ക് തോന്നി.

കള്ളനെ പിടികൂടുമ്പോള്‍ പൊലീസുകാരി ഡ്യൂട്ടിയില്ലായിരുന്നു. ഞായാഴ്ച നടന്ന ഒരു ആര്‍ട്ട് ഫെസ്റ്റിവലിന്റെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു വനിതാ കോണ്‍സ്റ്റബിള്‍. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന മീന ധോക്കടെ (40) ന്റെ നാല് പവനോളം വരുന്ന താലിമാലയാണ് സന്തോഷ് കസാല്‍ക്കര്‍ (23) തട്ടിയെടുത്തത്.

കള്ളന്‍ മാല തട്ടിയെടുത്തപ്പോള്‍ മീന ധോക്കടെ നിലവിളിച്ചു. ഓടാന്‍ ശ്രമിച്ച കള്ളനെ ഇതേ ട്രെയിനിലുണ്ടായിരുന്ന പൊലീസുകാരി ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തി റെയില്‍വേ പൊലീസിന് കൈമാറി. രാത്രി ഒന്‍പതര മണിയോടെയാണ് സംഭവം നടക്കുന്നത്.

English summary
A 25-year-old female police constable, Sheetal Pol, who was heading home after bandobast duty at an arts festival on Sunday night, chased and nabbed a man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X