മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍
മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍. ബാന്ദ്ര സൊസൈറ്റിയില്‍ വെച്ച് ഒരു കാറിനെ കാംബ്ലിയുടെ വാഹനം ഇടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കാംബ്ലിയെ കസ്റ്റഡിയിലെടുക്കുകയും, ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയുമായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്. റെസിഡെന്‍ഷ്യല്‍ സൊസൈറ്റിയുടെ ഗേറ്റിലേക്കും കാംബ്ലിയുടെ കാര്‍ ഇടിച്ചു കയറി. കോംപ്ലക്‌സിലെ വാച്ച്മാനുമായി കാംബ്ലി വാക്കറ്റമുണ്ടാക്കുകയുംചെയ്തു. ഇവിടെയുള്ള ചില താമസക്കാരുമായും പ്രശ്‌നമുണ്ടാക്കി. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കാംബ്ലിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ജാമ്യത്തില്‍ വിട്ടത്.

ഇന്ത്യക്കായി 17 ടെസ്റ്റ് കളിച്ച കാംബ്ലി 1084 റണ്‍സ് നേടിയിട്ടുണ്ട്. 104 ഏകദിനങ്ങളില്‍ നിന്ന് 2477 റണ്‍സും കാംബ്ലിയുടെ പേരിലുണ്ട്. 1991ലാണ് ഇന്ത്യക്കായി അദ്ദേഹം അരങ്ങേറിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അടുത്ത സുഹൃത്താണ് അദ്ദേഹം. പലപ്പോഴും വിവാദങ്ങളില്‍ വീഴാറുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ ഡിസംബറില്‍ സൈബര്‍ തട്ടിപ്പിന്റെ ഇരയായിരുന്നു അദ്ദേഹം. ഒരു സ്വകാര്യ ബാങ്കിന്റെ എക്‌സിക്യൂട്ടിവ് ചമഞ്ഞ് ഒരാള്‍ കാംബ്ലിയുടെ അക്കൗണ്ടില്‍ നിന്ന് 1.14 ലക്ഷം രൂപ പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications