മുംബൈയില്‍ മൂന്നുവയസ്സുകാരിയെ ബലി നല്‍കി
മുംബൈ: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്നുവയസ്സുകാരിയെ ബലി നല്‍കിയതാണെന്ന് മാതാപിതാക്കളുടെ പരാതി. മഹാരാഷ്ട്രയിലെ യാവത്മാല്‍ ജില്ലയിലാണ് പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടുകിട്ടിയത്.
പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ശരീരത്തില്‍ മുറിവേറ്റ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട അവസ്ഥയിലായിരുന്നു.

മൂന്ന് ദിവസം മുന്‍പാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായതെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ചയാണ് കുട്ടിയുടെ മൃതദേഹം പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ നിന്നും ലഭിച്ചത്. കെട്ടിടത്തിന്റെ സ്റ്റെയര്‍കേസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ മനുഷ്യബലി നല്‍കിയതാണ് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ കണ്ട പാടുകളും മുറിവുകളും അതാണ് സൂചിപ്പിക്കുന്നത്. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവരെ തൂക്കിലേറ്റണമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ക്ക് പെണ്‍കുട്ടിയുടെ മരണവുമായി ബന്ധമില്ല എന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പിന്നീട് ഈ മൂന്നുപേരെയും വിട്ടയച്ചു.
സംഭവം അന്വേഷിക്കാനായി മഹാരാഷ്ട്ര പോലീസ് പ്രത്യേക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കാരണം നിരവധി കുട്ടികള്‍ സംസ്ഥാനത്ത് കൊല്ലപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications