കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ എംഎല്‍സി നിയമനം വൈകുന്നു, ബിജെപി ഗെയിം, 3 മാസത്തിനുള്ളില്‍ അധികാരം പിടിക്കും!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം സജീവമാക്കി ബിജെപി. എംഎല്‍സി നിയമനം ഒരിക്കല്‍ കൂടി വൈകിപ്പിച്ചിരിക്കുകയാണ് ബിജെപി. ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലെ ഭരണം പിടിക്കാന്‍ ബിജെപി നീക്കം ശക്തമായിരിക്കുകയാണ്. അതേസമയം എംഎല്‍സി നിയമനം വൈകുന്നത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. ഇത് ഒരു മറയാക്കി മറ്റ് നീക്കങ്ങള്‍ നടത്താനും ബിജെപിയെ സഹായിക്കും.

എംഎല്‍സി നിയമനം വൈകും

എംഎല്‍സി നിയമനം വൈകും

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഒരിക്കല്‍ കൂടി എംഎല്‍സി നിയമനം വൈകിപ്പിച്ചിരിക്കുകയാണ്. ശിവസേനയെ വട്ടം കറപ്പിക്കാന്‍ തന്നെയാണ് തീരുമാനം. 12 പേരുടെ പട്ടികയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇവരെ ഗവര്‍ണറാണ് നാമനിര്‍ദേശം ചെയ്യേണ്ടത്. മന്ത്രിമാരായ അനില്‍ പരബ്, അമിത് ദേശ്മുഖ്, നവാബ് മാലിക് എന്നിവര്‍ എത്രയും പെട്ടെന്ന് ഇത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഗവര്‍ണര്‍ ഇവരെ മൈന്‍ഡ് പോലും ചെയ്തിട്ടില്ല.

15 ദിവസം കഴിഞ്ഞു

15 ദിവസം കഴിഞ്ഞു

12 പേരെ നാമനിര്‍ദേശം ചെയ്യാന്‍ 15 ദിവസമാണ് ഇവര്‍ നല്‍കിയത്. എന്നാല്‍ ആ 15 ദിവസവും അവസാനിച്ചിരിക്കുകയാണ് ഡെഡ്‌ലൈന്‍ വെക്കാന്‍ ഭരണഘടനയില്‍ ആര്‍ക്കും അധികാരമില്ല. ഗവര്‍ണറുടെ നിയമപരിധിയില്‍ വരുന്ന കാര്യമാണ് എപ്പോള്‍ ഇത് അംഗീകരിക്കണമെന്നത്. കല-സാഹിത്യ-ശാസ്ത്രം-സാമൂഹിക സേവനം തുടങ്ങിയ മേഖലയിലെ പരിചയസമ്പന്നരെയാണ് എംഎല്‍സിയായി നിയമിക്കാറുള്ളത്. മന്ത്രിമാരുടെ സംഘം പറഞ്ഞത് കൊണ്ട് ഇത് ഗവര്‍ണര്‍ അംഗീകരിക്കില്ലെന്നാണ് സൂചന. ഉദ്ധവിനെ നേരിടാന്‍ ഭഗത് സിംഗ് കോഷിയാരി നിയമ മാര്‍ഗങ്ങളും ആലോചിക്കുന്നുണ്ട്.

ബിമന്‍ ചന്ദ്ര ബോസ് കേസ്

ബിമന്‍ ചന്ദ്ര ബോസ് കേസ്

ബിമന്‍ ചന്ദ്ര ബോസും എച്ച്‌സി മുഖര്‍ജിയും തമ്മിലുള്ള കേസില്‍ കല്‍ക്കത്ത ഹൈക്കോടതി നാമനിര്‍ദേശം ചെയ്യപ്പെട്ട ഒമ്പത് പേരുടെയും ഫലം റദ്ദാക്കിയിരുന്നു. ഇവര്‍ക്ക് ആര്‍ക്കും യോഗ്യതയില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇത് 1952ലെ കേസാണ്. ഈ കേസില്‍ ഗവര്‍ണര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യരുതെന്നും, മന്ത്രിമാരുടെ കൗണ്‍സിലിന്റെ ഉപദേശം തേടിയ ശേഷമേ അത് പാടൂ എന്നും നിര്‍ദേശിച്ചിരുന്നു. ഇതാണ് സര്‍ക്കാര്‍ മുന്‍തൂക്കമായി കാണുന്നത്.

കോഷിയാരി തന്ത്രശാലി

കോഷിയാരി തന്ത്രശാലി

കോഷിയാരി പക്ഷേ തന്ത്രശാലിയാണ്. എംഎല്‍സി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആര്‍ട്ടിക്കിള്‍ 162 പ്രകാരമുള്ള എക്‌സിക്യൂട്ടിവ് നടപടിയല്ല. അതുകൊണ്ട് ഇവയെ ഗൗരവത്തില്‍ എടുക്കേണ്ട കാര്യം കോഷിയാരിക്കില്ല. സ്വന്തം ഇഷ്ടത്തിന് തീരുമാനമെടുക്കാം. ഇതിന് ഭരണഘടനാ സാധുതയുണ്ടാവും. ഏക്‌നാഥ് ഖഡ്‌സെ, രാജു ഷെട്ടി, യശ്പാല്‍ ബിംഗെ, ആനന്ദ് ഷിന്‍ഡെ, രജനി പട്ടേല്‍, സച്ചിന്‍ സാവന്ത്, മുസഫര്‍ ഹുസൈന്‍, അനിരുദ്ധ വാന്‍കര്‍, നിതിന്‍ വാങ്കുഡെ പാട്ടീല്‍, വിജയ് കരഞ്ജിക്കര്‍, ചന്ദ്രകാന്ത് രഘുവംശി, ഉര്‍മിള മണ്ഡോണ്ട്കര്‍ എന്നിവരെയാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

ബിജെപിയുടെ ഗെയിം

ബിജെപിയുടെ ഗെയിം

ബിജെപിയാണ് ഇതിന് പിന്നില്‍ കളിക്കുന്നത്. ഗവര്‍ണറെ ഉപയോഗിച്ച് മുമ്പും അവര്‍ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം നടത്തിയിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് കേന്ദ്ര മന്ത്രി റാവുസാഹേബ് ഡാന്‍വെ പറഞ്ഞു. അതിന് വേണ്ടി പാര്‍ട്ടി ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വരില്ലെന്ന് പ്രവര്‍ത്തകര്‍ കരുതേണ്ട. എല്ലാം ഞങ്ങള്‍ കണക്കുകൂട്ടി കഴിഞ്ഞു. എംഎല്‍സി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ മഹാവികാസ് അഗാഡി സര്‍ക്കാര്‍ താഴെ വീഴുമെന്നും ഡാന്‍വെ പറഞ്ഞു.

കോണ്‍ഗ്രസ് കരുതലില്‍

കോണ്‍ഗ്രസ് കരുതലില്‍

എംഎല്‍എമാരെ നഷ്ടമാകുന്ന പഴക്കം അധികവും ഉള്ളത് കോണ്‍ഗ്രസിനാണ്. പാര്‍ട്ടി വളരെ ഗൗരവത്തോടെയാണ് ബിജെപിയുടെ പ്രസ്താവനകളെ കാണുന്നത്. 20 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടാല്‍ തന്നെ സഖ്യം പ്രതിസന്ധിയിലാവും. എന്‍സിപിയും വളരെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. എന്നാല്‍ ബിജെപി സഖ്യത്തെ ഭയപ്പെടുന്നുണ്ട്. ഇവര്‍ എംഎല്‍എമാരെ അടര്‍ത്തി മാറ്റുമോ എന്നാണ് ഭയം. ബിജെപിയുടെ പ്രമുഖ എംഎല്‍എമാര്‍ സഖ്യത്തിലെത്തുമെന്ന് ശിവസേന നേരത്തെ പറഞ്ഞിരുന്നു.

English summary
governor game in maharashtra, mlc berths doesnt get approval, shiv sena worries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X