കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അയോധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമന് മീശ വേണം', ആവശ്യവുമായി ഹിന്ദുത്വ നേതാവ്

Google Oneindia Malayalam News

പൂനെ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന ശ്രീരാമ വിഗ്രഹത്തിന് മീശ വേണമെന്ന് ഹിന്ദുത്വ നേതാവ് സംബാജി ബിഡെ. ബുധനാഴ്ച അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഭൂമി പൂജ നടക്കാനിരിക്കെയാണ് ബിഡെ ആവശ്യമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുത്വ സംഘടനയായ ശ്രീ ശിവപ്രതിഷ്ഠന്‍ ഹിന്ദുസ്ഥാനിന്റെ നേതാവാണ് സംബാജി ബിഡെ.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുന്ന ക്ഷേത്ര ട്രസ്റ്റിലെ അംഗമായ ഗോവിന്ദ് ഗിരിജ് ്മഹാരാജിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ബിഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാമവിഗ്രഹത്തിന് മീശ ഇല്ലെങ്കില്‍ പിന്നെ ക്ഷേത്രം നിര്‍മ്മിച്ചാലും തന്നെ പോലുളള രാമഭക്തര്‍ക്ക് ഒരു കാര്യവും ഇല്ലെന്നും ബിഡെ പറഞ്ഞു.

RAM

അയോധ്യയിലെ ഭൂമി പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്‍പ് ഛത്രപതി ശിവജി മഹാരാജിന്റെ ചിത്രത്തെ പൂജിക്കണമെന്നും സംബാജി ബിഡെ ആവശ്യപ്പെട്ടു. ദീപാവലിയും ദസറയും പോലെ ആഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ ഭൂമി പൂജയും ആഘോഷമാക്കാന്‍ സംബാജി ബിഡെ ജനങ്ങളോട് ആഹ്വാനം ചെയ്തു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് വൈറസിനെ തുരത്താനാകും എന്നാണ് ചിലര്‍ കരുതുന്നത് എന്നുളള എന്‍സിപി നേതാവ് ശരത് പവാറിന്റെ പ്രസ്താവനയോട് സംബാജി ബിഡെ പ്രതികരിച്ചു. ശരദ് പവാര്‍ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ആണെന്നും അദ്ദേഹം ഇത്തരത്തിലുളള പ്രസ്താവനകള്‍ നടത്തരുതായിരുന്നുവെന്നും സംബാജി ബിഡെ പറഞ്ഞു. അയോധ്യയിലെ ഭൂമി പൂജയ്ക്ക് ക്ഷണം ലഭിച്ചില്ലെങ്കിലും ശരദ് പവാര്‍ പങ്കെടുക്കണമായിരുന്നു. അയോധ്യയില്‍ ശരദ് പവാര്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുമായിരുന്നുവെന്നും സംബാജി ബിഡെ പറഞ്ഞു.

അമിത് ഷായുടെ പ്ലാൻ പാളുന്നു! ബിജെപി വിടാനൊരുങ്ങി എംപിമാരടക്കം 21 നേതാക്കൾ! ബംഗാളിൽ മമതയ്ക്ക് ലോട്ടറിഅമിത് ഷായുടെ പ്ലാൻ പാളുന്നു! ബിജെപി വിടാനൊരുങ്ങി എംപിമാരടക്കം 21 നേതാക്കൾ! ബംഗാളിൽ മമതയ്ക്ക് ലോട്ടറി

അയോധ്യയിലെ ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കൊവിഡ് സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിന് എത്തില്ല. എൽകെ അദ്വാനി, ഉമാഭാരതി, മുരളി മനോഹർ ജോഷി അടക്കമുളള നേതാക്കളും അയോധ്യയിലെ ഭൂമിപൂജയ്ക്ക് എത്തില്ല, വെർച്വലായി അദ്വാനി ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ.

'ബാബറി മസ്ജിദിനകത്തെ രാമവിഗ്രഹം സരയുവിലേക്ക് വലിച്ചെറിയാൻ പറഞ്ഞ നെഹ്റു'! കോൺഗ്രസിനോട് പി ജയരാജൻ!'ബാബറി മസ്ജിദിനകത്തെ രാമവിഗ്രഹം സരയുവിലേക്ക് വലിച്ചെറിയാൻ പറഞ്ഞ നെഹ്റു'! കോൺഗ്രസിനോട് പി ജയരാജൻ!

 സ്വപ്നയുടെ മൊഴിയിൽ ഉന്നത രാഷ്ട്രീയക്കാരുടെയടക്കം പേരുകൾ? അസാധാരണ നടപടിയുമായി കസ്റ്റംസ്! സ്വപ്നയുടെ മൊഴിയിൽ ഉന്നത രാഷ്ട്രീയക്കാരുടെയടക്കം പേരുകൾ? അസാധാരണ നടപടിയുമായി കസ്റ്റംസ്!

English summary
Shri Shivpratishthan Hindustan head Sambhaji Bhide said the idol of Lord Ram in Ayodhya should have a moustache
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X