ഭര്‍ത്താവിന് മുന്നിലിട്ട് വീട്ടമ്മയെ ജാരന് കൊന്നു
മുംബൈ: വികാലാംഗനായ ഭര്‍ത്താവിന്റെ കണ്മുന്നിലിട്ട് ഭാര്യയെ ജാരന് കുത്തിക്കൊന്നു. മുംബൈയിലെ ലോവര്‍ പരേലിലാണ് സംഭവം നടക്കുന്നത്. പരശുറാം കാംബ്ലേ (35) എന്ന യുവാവാണ് കാമുകിയായ അല്ഖ തിര്വാദേ(50) കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
വീടിന്റെ ഒന്നാമത്തെ നിലിയിലിട്ടാണ് സ്ത്രീയെ കൊന്നത്. അല്ഖയുടെ ഭര്‍ത്താവ് ശിവജി സംഭവത്തിന് ദൃക്സാക്ഷിയാണ്. രാത്രി 8.30 ഓടെയാണ് കൊലപാതകം നടക്കുന്നത്. 22കാരനായ ഇവരുടെ മകന് ജോലിസ്ഥലത്തേയ്ക്ക് പോയതിന് ശേഷമാണ് പ്രതി വീട്ടിലെത്തിയത്. ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ദമ്പതിമാര്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡ്രൈവറായ പരശുറാം അല്ഖയുടെ വീട്ടില്‍ വാടകയ്ക്ക് താമസിയ്ക്കുകയാണ്. ഇവര്‍ തമ്മില്‍ അവിഹിതബന്ധം നിലനിന്നിരുന്നു. മകന് ഇക്കാര്യം അറിഞ്ഞതോടെ സ്ത്രീ കാമുകനെ ഒഴിവാക്കുകയും ഫെബ്രുവരകിയില് വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
സ്ത്രീ തന്നെ കബളിപ്പിയ്ക്കയും ഒഴിവാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നെന്ന് തോന്നിയതിനാലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് നിഗമനം. പൊലീസിന്റെ സഹായത്തോടെയായിരുന്നു പ്രതിയെ അല്ഖയുടെ വീട്ടില്‍ നിന്നും ഒഴിപ്പിച്ചത്. വികലാംഗനായ ഇവരുടെ ഭര്‍ത്താവ് വീല്‍ചെയറിന്റെ സഹായത്തോടെയാണ് ജീവിയ്ക്കുന്നത്. പ്രതിയ്ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications