കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

37 ലക്ഷത്തിന്റെ തട്ടിപ്പ് കേസില്‍ പ്രതിയായി സോനാക്ഷി സിന്‍ഹ: ജാമ്യമില്ലാ വാറന്റയച്ച് കോടതി

Google Oneindia Malayalam News

മുംബൈ: പ്രമുഖ ബോളിവുഡ് നടിയായ സോനാക്ഷി സിന്‍ഹയ്ക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത മുംബൈ പൊലീസ്. ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവന്‍റ് ഓർഗനൈസറുടെ പരാതിയിലാണ് നടിക്കെതിരായ നടപടി. ഒരു പരിപാടിയില്‍ പങ്കെടുത്താന്‍ താരം നടത്തിപ്പുകാരനില്‍ നിന്നും 37 ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയിരുന്നു.

എന്നാല്‍ പണം കൈപ്പറ്റിയിട്ടും താരം പിന്നീട് പരിപാടിയില്‍ പങ്കെടുത്തില്ല. ഇതേ തുടർന്ന് ഇവന്‍റ് ഓർഗനൈസർ താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചടങ്ങിലേക്ക് നടിയെ മുഖ്യാതിഥിയായിട്ടായിരുന്നു ക്ഷണിച്ചതെന്നും സംഘാടകനായ പ്രമോദ് ശർമ്മ ആരോപിക്കുന്നുണ്ട്.

'അവർക്കുള്ള ശക്തമായ കരണത്തടിയാണ് അതിജീവിതയായ നടിയുടെ ഈ പ്രത്യക്ഷപ്പെടലും തുറന്ന് പറച്ചിലും''അവർക്കുള്ള ശക്തമായ കരണത്തടിയാണ് അതിജീവിതയായ നടിയുടെ ഈ പ്രത്യക്ഷപ്പെടലും തുറന്ന് പറച്ചിലും'

സോനാക്ഷി സിന്‍ഹ തട്ടിപ്പുകാരിയോ

മുഖ്യാതിഥിയായി സോനാക്ഷിയെ ക്ഷണിച്ചുവെന്നും പണം മുന്‍കൂറായി നല്‍കിയെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പ്രമോദ് ശർമ്മ വ്യക്തമാക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാതായതോടെ വാങ്ങിച്ച പണം തിരികെ നല്‍കാന്‍ താരവുമായി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. എന്നാല്‍ മാനേജർ അതിന് തയ്യാറായില്ലെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നത്.

ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

നിരവധി തവണ സോനാക്ഷി സിന്‍ഹയുമായി നേരിട്ട്

ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സോനാക്ഷി സിന്‍ഹയുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ഇതോടെയാണ് നിയമ നടപടികളിലേക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കേസുമായി ബന്ധപ്പെട്ട മൊറാദാബാദ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ സോനാക്ഷി സിന്‍ഹയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മൊഴിരേഖപ്പെടുത്താന്‍ സോനാക്ഷി എത്തിയില്ല. തുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

ഹുമ ഖുറേഷിക്ക് വക്കീൽ നോട്ടീസ് അയക്കും

ഏതാനും മാസങ്ങൾക്ക് മുമ്പ് ഹുമ ഖുറേഷിക്ക് വക്കീൽ നോട്ടീസ് അയക്കുമെന്ന് സോനാക്ഷി സിൻഹ മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ ചിത്രങ്ങൾ ഹുമയുടേതായി പോസ്റ്റ് ചെയ്യുന്നത് നിർത്താൻ സൊനാക്ഷി ഹുമയോട് ആവശ്യപ്പെടുകയായിരുന്നു. കറുത്ത മുഖംമൂടി ധരിച്ച് മുടി അഴിച്ചിട്ടിരിക്കുന്ന ഒരു ചിത്രം ഹുമ പങ്കുവെച്ചിരുന്നു. ഇതോടെ സോനാക്ഷി മുന്നറിയുപ്പുമായി രംഗത്ത് എത്തിയത്. തന്റെ ചിത്രങ്ങൾ ഇത്തരത്തില്‍ ഉപയോഗിക്കരുതെന്നും അല്ലാത്തപക്ഷം വക്കീൽ നോട്ടീസ് അയക്കുമെന്നുമായിരുന്നു സോനാക്ഷി ഹുമയെ അറിയിച്ചത്.

സല്‍മാന്‍ ഖാനുമായുള്ള വ്യാജ വിവാഹ വാർത്തകള്‍

അതേസമയം, സല്‍മാന്‍ ഖാനുമായുള്ള വ്യാജ വിവാഹ വാർത്തകള്‍ നിഷേധിച്ച് സൊനാക്ഷി സിന്‍ഹ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സൽമാൻഖാനും സൊനാക്ഷി സിൻഹയും വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ തോതില്‍ വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. മോർഫ് ചെയ്ത ചിത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്.

പ്രചരണം പരിധിവിട്ടതോടെയായിരുന്നു രൂക്ഷമായ പ്രതികരണം

പ്രചരണം പരിധിവിട്ടതോടെയായിരുന്നു രൂക്ഷമായ പ്രതികരണവുമായി സൊനാക്ഷി സിന്‍ഹ തന്നെ നേരിട്ട് രംഗത്ത് എത്തിയത്. ‘ഒരു യഥാർഥ ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാൻ പറ്റാത്ത അത്രയും വിഡ്ഢികളാണോ നിങ്ങൾ'', എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തമിഴ് നടനായ ആര്യയുടെയും നടി സയ്യേഷയുടെയും വിവാഹ ചിത്രമായിരുന്നു സല്‍മാന്റെയും സോനാക്ഷിയുടേതും എന്ന പേരില്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.

ക്യൂട്ട് അഹാനക്കുട്ടി...: വൈറാലായി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
How did Bollywood actress Sonakshi Sinha get accused in a fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X