യുവതിയുടെ മരണം, ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവും ഭര്‍തൃ ബന്ധുക്കളും നിരന്തരം പീഡിപ്പിയ്ക്കുന്നതിനാലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് മരിച്ച സ്വപ്‌നയുടെ മാതാവ് പൊലീസില്‍ പരാതിപ്പെട്ടു. സ്വപ്‌നയുടെ മരണത്തിന് ശേഷം അവരുടെ മകനെയും ഇവര്‍ ഒപ്പം കൂട്ടി. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് സ്വപ്‌നയുടെ ഭര്‍ത്താവായ നിനാദ് ചവാന്‍ (32) നെയും ഭര്‍തൃ ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബാങ്ക് മാനേജരാണ് അറസ്റ്റിലായ നിനാദ്. സ്വപ്ന ജോലി മാറുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. ഇക്കാര്യം ഭര്‍ത്താവിനോടും ഭര്‍തൃ ബന്ധുക്കളോടും പറയുകയും ചെയ്തു. എന്നാല്‍ എല്ലാവരും സ്വപ്നയെ വിമര്‍ശിയ്ക്കുകയും ജോലി മാറുന്നതിനെച്ചൊല്ലി നിരന്തരം കലഹിയ്ക്കുകയും ചെയ്തു.
സംഭവ ദിവസവും ജോലിക്കാര്യത്തെച്ചൊല്ലി ഭര്‍ത്താവുമായും ഭര്‍തൃബന്ധുക്കളുമായും വഴക്കിടുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നു. വഴക്കിടുമായിരുന്നെങ്കിലും ഒരിയ്ക്കലും സ്വപ്‌ന ആത്മഹത്യ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അറസ്റ്റിലായ സ്വപനയുടെ ഭര്‍ത്താവ് പറഞ്ഞു. മൂന്ന് ദിവസത്തേയ്ക്ക് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.












Click it and Unblock the Notifications