കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതാജിയുടെ ആരാധകകരെ കയ്യിലെടുത്ത് മോഡി

Google Oneindia Malayalam News

മുംബൈ: പാട്ടുപോലൊരു പ്രസംഗവുമായി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ ആരാധകരെ കയ്യിലെടുത്തു. ലതാ മങ്കേഷ്‌കറിന്റെ സൂപ്പര്‍ ഹിറ്റ് പാട്ടായ 'എ മേരെ വദന്‍ കി ലോഗോ' ന്റെ അമ്പത്തൊന്നാം വാര്‍ഷികാഘോഷവേളയിലാണ് ഗുജറാത്ത് മുഖ്യമന്ത്രി താരമയെത്തിയത്.

തങ്ങളുടെ പട്ടാളക്കാരുടെ തലവെട്ടിയെടുക്കുന്ന അയല്‍ക്കാരോട് കൈ കൂപ്പി അരുതേ എന്ന് അപേക്ഷിക്കേണ്ട സ്ഥിതിയിലാണ് ഇന്ത്യ. ചെറുരാജ്യങ്ങളോട് കൈ കൂപ്പി നില്‍ക്കുന്ന ഈ അവസ്ഥ മാറണം. അതിന് ശക്തമായ നേതൃത്വം വേണം. ഇന്ത്യന്‍ പട്ടാളക്കാരുടെയും ജനങ്ങളുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയുന്ന ശക്തമായ നേതൃത്വമാണ് നാടിന് വേണ്ടത് - മോഡി പറഞ്ഞു.

modi-lata

ഒട്ടേറെ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഒട്ടേറെ യുദ്ധങ്ങള്‍ ജയിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നിട്ടും രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പട്ടാളക്കാരെ ഓര്‍മിക്കാനായി ഒരു യുദ്ധ സ്മാരകം ഇവിടെ ഇല്ല. ലോകത്ത് മറ്റൊരു രാജ്യത്തും ഈ സ്ഥിതി ഉണ്ടാകില്ല. പാകിസ്താനും ചൈനയും ആക്രമിക്കാന്‍ വരുമ്പോള്‍ കൈകൂപ്പി അരുതേ എന്ന് അപേക്ഷിക്കേണ്ട സ്ഥിതിയിലാണ് ഇന്ന് ഇന്ത്യ.

മോഡിയെ ഭരണത്തില്‍ കൊണ്ടുവരൂ, രാജ്യത്തെ രക്ഷിക്കൂ എന്നാര്‍ത്ത് വിളിക്കുകയായിരുന്നു കാണികള്‍. 'എ മേരെ വദന്‍ കി ലോഗോ' ന്റെ അമ്പത്തൊന്നാം വാര്‍ഷികം തിങ്കളാഴ്ച രാത്രിയിലായിരുന്നു തിങ്ങിനിറഞ്ഞ ആരാധകര്‍ക്കൊപ്പം ആഘോഷിച്ചത്. 1963 ല്‍ ചെങ്കോട്ടയില്‍ വെച്ചാണ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഈ ഗാനം ആദ്യമായി ആലപിച്ചത്. കേട്ടുനിന്ന പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ പോലും കണ്ണീരണിയിപ്പിച്ചു അന്ന് ലതാജിയുടെ 'എ മേരെ വദന്‍ കി ലോഗോ' എന്ന സുന്ദരഗാനം.

English summary
India needs strong leadership, Modi tells Lata Mangeshkar's fans in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X