കാണാതായ നടി കൊല്ലപ്പെട്ടെന്ന് സൂചന
മുംബൈ: ദുരൂഹസാഹചര്യത്തില്‍ കാണാതായ മറാത്തി സിനിമാ നടി അല്‍ക പുനേവര് കൊല്ലപ്പെട്ടതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. മുംബൈയില്‍ നിന്നും പുനെയിലേക്കുള്ള യാത്രയ്ക്കിടെ 2013 ഡിസംബര്‍ 27 നായിരുന്നു ഇവരെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അല്‍കയുടെ കാര്‍ മുംബൈ - പുനെ എക്സ്പ്രസ് ഹേവേയിലെ ഒരു കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.
44 കാരിയായ അല്‍ക പുനേവാര് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാന്‍ പോലീസ് ഇനിയും തയ്യാറായിട്ടില്ല. അല്‍കയെ കാണാതായി ഒരാഴ്ച പിന്നിട്ടിരിക്കുയാണ.് ഇവരുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത് സംഭവത്തില്‍ ദുരൂഹത ഉണ്ടാക്കുന്നുണ്ട്. അല്‍ക കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അന്വേഷണസംഘത്തിന് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ട് - അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് ബുരേവാര് പറഞ്ഞു.

അല്‍ക പുനേവാറിന്റെ ഭര്‍ത്താവ് സഞ്ജയ് പുനേവറിന്റെ പരാതിയില്‍ പോലീസ് മാന്‍ മിസിംഗിനാണ് കേസെടുത്തിട്ടുള്ളത്. കുറച്ചുകൂടി വ്യക്തമായ തെളിവുകള്‍ കിട്ടിയാല്‍ ഐ പി സിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പറഞ്ഞു. ബോളിവുഡ് നടിയായിരുന്ന സന്ധ്യാ സിംഗിന്റെ മരണവും സമാനമായ രീതിയിലായിരുന്നു. കാണാതായി ഒരുമാസം കഴിഞ്ഞാണ് സന്ധ്യ സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മറാത്തി സിനിമകളിലെ സ്ഥിരം സാന്നിധ്യമായ അല്‍ക പുനേവാര് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരു തീയറ്റര്‍ ഷോയില്‍ പങ്കെടുക്കാന്‍ വേണ്ടി മുംബൈയില്‍ നിന്നും പുനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. അല്‍കയുടെ ഭര്‍ത്താവ് സഞ്ജയ് പുനേവാര് അന്വേഷണത്തോട് വേണ്ട രീതിയില്‍ സഹകരിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ അല്‍കയുടെ ആവശ്യപ്രകാരം താനാണ് താനെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടതെന്ന് സഞ്ജയ് പോലീസിനോട് പറഞ്ഞിരുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications