കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി ബന്ധമുള്ള സ്ഥാപനത്തിന്‍റെ സഹായം തേടി; വിശദീകരണം തേടി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപിയുമായി ബന്ധപ്പെട്ട സ്ഥാപനത്തെ മീഡിയ പ്രമോഷന് ഉപയോഗിച്ച സംഭവത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് തേടിയത്. ഇലക്ഷന്‍ കമ്മീഷന്‍റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് ബിജെപി ഐടി സെല്ലുമായി ബന്ധമുള്ള സ്ഥാപനത്തെ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചുവെന്നായിരുന്നു ആരോപണം.

അരോപണത്തില്‍ മഹാരാഷ്ട്ര ഇലക്ഷന്‍ കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വക്താവ് ഷെയ്പാലി ശരണ്‍ ട്വീറ്ററിലൂടെ അറിയിച്ചു. വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലയെയായിരുന്നു സംഭവത്തില്‍ മഹരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. വിഷയം ഇദ്ദേഹം ട്വിറ്ററിലൂടെ ഉന്നയിച്ചതോടെ ഷെയ്പാലി ശരണ്‍ ട്വിറ്ററിലൂടെ തന്നെ പ്രതികരണവുമായി രംഗത്ത് എത്തുകയായിരുന്നു.

electionsrajyasabha

Recommended Video

cmsvideo
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവും! | Oneindia Malayalam

'ഗോഖലയുടെ ആരോപണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ മഹാരാഷ്ട്ര ഇലക്ഷന്‍ കമ്മീഷ്ണറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്'-ഷെയ്പാലി ശരണ്‍ ട്വിറ്ററില്‍ കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് വേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് വേണ്ടി ചുമതലപ്പെടുത്തിയ സ്ഥാപനം ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്നായിരുന്നു ഗോഖലയുടെ ആരോപണം.

സ്വര്‍ണ്ണം കടത്താന്‍ നടിമാരും? ആദ്യം ഗോവയിലേക്ക്, സ്വര്‍ണ്ണം സീറ്റിനടിയിലും ടോയ്ലറ്റിലും,രീതി ഇങ്ങനെസ്വര്‍ണ്ണം കടത്താന്‍ നടിമാരും? ആദ്യം ഗോവയിലേക്ക്, സ്വര്‍ണ്ണം സീറ്റിനടിയിലും ടോയ്ലറ്റിലും,രീതി ഇങ്ങനെ

English summary
Maharashtra Election Commission hire BJP-linked firm for social media promotion? Central Commission seeked explanation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X