Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം: ഡിഐജിക്ക് ശിവസേനയുടെ പിന്തുണ?

മുംബൈ: മോഡലിനെ ബലാത്സംഗം ചെയ്തു കേസില്‍ ആരോപണ വിധേയനായ ഐ പി എസ് ഓഫീസര്‍ക്ക് ശിവസേനയുടെ പിന്തുണ. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് മുംബൈ ഡി ഐ ജിയായ സുനില്‍ പരസ്‌കാറിന് സേന പിന്തുണ അറിയിച്ചിരിക്കുന്നത്. ബലാത്സംഗത്തിന്റെ പേരില്‍ ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനായിട്ടുണ്ട് എന്നാണ് സാമ്‌ന എഡിറ്റോറിയല്‍.

പരസ്‌കാര്‍ ബഹുമാന്യനായ ഒരു പോലീസ് ഓഫീസറായത് കൊണ്ടാണ് കേസ് ഇത്രയും ശ്രദ്ധിക്കപ്പെട്ടത്. പ്രമുഖര്‍ക്കെതിരെ പീഡന ആരോപണങ്ങള്‍ നടത്തുക എന്നത് ഇപ്പോള്‍ ഫാഷനാണ്. തുടര്‍ന്ന് മാധ്യമങ്ങളുടെ വിചാരണയും നടക്കും. ആരോപണം ഉന്നയിച്ച മോഡലിന്റെ വിശ്വാസ്യതയെയും സാമ്‌ന എഡിറ്റോറിയല്‍ ചോദ്യം ചെയ്തു.

shiv-sena

സംഭവം നടന്നിട്ട് ആറ് മാസമായി എന്നാണ് മോഡല്‍ പറയുന്നത്. ഇത്രയും നാള്‍ അവര്‍ എവിടെയായിരുന്നു. ദില്ലി കൂട്ടബലാത്സംഗവും ശക്തി മില്ലിലെ പീഡനക്കേസും കഴിഞ്ഞതോടെ ഇത്തരത്തില്‍ ആരോപണങ്ങള്‍ വെറുതെ ഉയര്‍ന്നുവരികയാണ്. പരസ്‌കാര്‍ സീനിയര്‍ ഓഫീസറായത് കൊണ്ടാണ് ഈ കേസിന് ഇത്ര പ്രചാരം കിട്ടുന്നത്. നല്ലവനായ പര്‌സകാര്‍ ആരോപണം കാരണം ആളുകളുടെ മനസില്‍ വില്ലനായി മാറുകയാണെന്നും പത്രം ആരോപിക്കുന്നു.

പരാതിക്കാരിയായ മോഡലിനെ അറിയാമെന്ന് പരസ്‌കാര്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മോഡലുമായി അടുത്തിഴപഴകിയിട്ടുണ്ട് എന്നും പരാതിക്കാരി പറഞ്ഞ ദിവസം ബംഗ്ലാവില്‍ ഉണ്ടായിരുന്നു എന്നും പരസ്‌കാര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്നത് പോലെ പീഡനശ്രമം ഉണ്ടായിട്ടില്ല എന്നാണ് പോലീസ് ഓഫീസറുടെ മൊഴി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+