അത് ശ്വേതയോ അഭിഷേകോ ആണെങ്കില്‍.... ജയാ ബച്ചനെതിരെ കങ്കണ, കുറച്ചെങ്കിലും സഹതാപം കാണിക്കൂ!!
മുംബൈ: രാജ്യസഭാ എംപി ജയാ ബച്ചനെതിരെ തുറന്നടിച്ച് കങ്കണ റനൗത്ത്. എന്റെ സ്ഥാനത്ത് നിങ്ങളുടെ മകള്‍ ശ്വേത ബച്ചനായിരുന്നു മയക്കുമരുന്ന് നല്കി പീഡിപ്പിക്കപ്പെടുന്നതെങ്കില്‍ ഇെങ്ങനെ പറയുമായിരുന്നോ എന്ന് കങ്കണ ചോദിച്ചു. അഭിഷേക് തന്നെ അപമാനിക്കുന്നുവെന്നും ബുള്ളി ചെയ്യുന്നുവെന്നും പറയുകയും, ഒരു ദിവസം അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്താല്‍ ഇങ്ങനെ തന്നെ പറയുമായിരുന്നോ? കൈകൂപ്പി പറയുകയാണ് കുറച്ചെങ്കിലും ഞങ്ങളോട് സഹതാപം കാണിക്കണമെന്ന് കങ്കണ ട്വീറ്റ് ചെയ്തു. നേരത്തെ പാര്‍ലമെന്റിലെ ശൂന്യവേളയില്‍ കങ്കണയ്ക്കും ബിജെപി എംപി രവി കിഷനുമെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു ജയാ ബച്ചന്.
ബോളിവുഡിനെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ജയാ ബബച്ചന് തുറന്നടിച്ചു. ശൂന്യവേളയില്‍ രാജ്യസഭയിലെ അവര്‍ നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തു. ബിജെപി എംപി രവി കിഷനെതിരെ രൂക്ഷമായ ആക്രമണമാണ് ജയാ ബച്ചന് നടത്തിയത്. ഒരു മേഖലയില്‍ നിന്ന് എല്ലാ സമ്പാദ്യവും നേടിയവര്‍ ഇപ്പോഴതിനെ ഗട്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. വളരെ നാണം കെട്ട കാര്യമാണിതെന്നും കങ്കണയെ പരോക്ഷമായി വിമര്‍ശിച്ച് ജയ പറഞ്ഞു. ബോളിവുഡിനെ വലിയ കുഴിയെന്നാണ് കങ്കണ നേരത്തെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് മിഷനില്‍ അത് ക്ലീന്‍ ചെയ്യണമെന്നും കങ്കണ നിര്‍ദേശിച്ചിരുന്നു.
ബോളിവുഡില്‍ ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കരുതി, നിങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയെ മൊത്തത്തില്‍ അപമാനിക്കാന്‍ സാധിക്കില്ല. ലോക്സഭയിലെ ഒരംഗം കവിഞ്ഞ ദിവസം അത്തരത്തില്‍ പറഞ്ഞതില്‍ ഞാന്‍ അപമാനിക്കുന്നു. അതും സിനിമാ മേഖലയില്‍ നിന്നുള്ള ഒരാളാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്. നാണക്കേടാണിത്. ഞാന്‍ ഇതിനോട് വിയോജിക്കുന്നു. ഇത്തരം ആളുകളോട് ഉപയോഗിക്കുന്ന ഭാഷയെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ജയാ ബച്ചന് പറഞ്ഞു.
അതേസമയം രവി കിഷന് മറുപടിയുമായി രംഗത്ത് വന്നു. ബോളിവുഡിലെ മയക്കുമരുന്ന് വിഷയത്തില്‍ ജയാ ബച്ചന് എന്നെ പിന്തുണയ്ക്കുമെന്നാണ് കരുതിയത്. ബോളിവുഡിലെ എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് കരുതുന്നില്ല. ലോകത്തെ വലിയ സിനിമാ വ്യവസായ മേഖലയെ തകര്‍ക്കാനാണ് ഇതിന്റെ ഭാഗമായവര്‍ ശ്രമിക്കുന്നത്. ഞാനും ജയാ ബച്ചനുമൊക്കെ സിനിമാ മേഖലയുടെ ഭാഗമായപ്പോള്‍ ഇത് പോലെയായിരുന്നില്ല കാര്യങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ആ ബോളിവുഡിലെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും രവി കിഷന് പറഞ്ഞു. നേരത്തെ ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇന്ത്യയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മയക്കുമരുന്ന് എത്തുന്നതെന്ന് രവി കിഷന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.