• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഊര്‍മിള സെമി പോണ്‍ താരമെന്ന് കങ്കണ, ബോളിവുഡില്‍ പ്രതിഷേധം, ബാക്കിയുള്ളവര്‍ തല്ലിപ്പൊളിയാണോ?

മുംബൈ: ബോളിവുഡില്‍ അതിരുകടന്ന പ്രയോഗവുമായി കങ്കണ റനൗത്ത്. നടി ഊര്‍മിള മണ്ഡോണ്ട്കറുമായുള്ള പ്രശ്‌നങ്ങളാണ് പുതിയ പ്രശ്‌നത്തിലേക്ക് നയിച്ചിരിക്കുന്നത്. ഊര്‍മിള സോഫ്റ്റ് പോണ്‍ താരമാണെന്ന് കങ്കണ അധിക്ഷേപിച്ചു. വലിയ തരത്തിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഊര്‍മിള ഒരിക്കലും അവരുടെ അഭിനയത്തിന്റെ പേരില്‍ അല്ല അറിയപ്പെട്ടത്. ഊര്‍മിള അവളൊരു സോഫ്റ്റ് പോണ്‍ താരമാണ്. എനിക്കറിയാം ഇതൊരു മോശം കാര്യമാണെന്ന്. പക്ഷേ അവരൊരിക്കലും അഭിനയത്തിന്റെ മികവില്‍ അല്ല അറിയപ്പെട്ടിരുന്നത്. അവര്‍ക്ക് ഒരു പാര്‍ട്ടിയില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചെങ്കില്‍, എനിക്ക് എന്തുകൊണ്ട് കിട്ടാതിരുന്നു കൂടാ എന്നായിരുന്നു കങ്കണയുടെ ചോദ്യം.

കഴിഞ്ഞ ജയാ ബച്ചനെ പിന്തുണച്ച് ഊര്‍മിള രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റില്‍ ബോളിവുഡിനെതിരെയുള്ള ഗൂഢാലോചനയെ കുറിച്ച് ജയാ ബച്ചന്‍ തുറന്നടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരെ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളാണ് വന്നിരുന്നത്. ഇതില്‍ അധികവും കങ്കണയുടെ ആരാധകരെന്ന് അവകാശപ്പെടുന്നവരായിരുന്നു. ഊര്‍മിള ജയാ ബച്ചനെ പിന്തുണയ്ക്കുകയും കങ്കണയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രാജ്യം മുഴുവന്‍ മയക്കുമരുന്നിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഹിമാചല്‍ പ്രദേശാണ് മയക്കുമരുന്നിന്റെ കേന്ദ്രമെന്ന് കങ്കണയ്ക്ക് അറിയുമോ. സ്വന്തം സംസ്ഥാനത്ത് നിന്ന് തന്നെ പോരാട്ടം ആരംഭിക്കുന്നതാവും കങ്കണയ്ക്ക് നല്ലതെന്നും ഊര്‍മിള പറഞ്ഞിരുന്നു.

ഈ പ്രതികരണത്തെ തുടര്‍ന്നാണ് ഊര്‍മിളയെ സെമി പോണ്‍ താരമെന്ന് കങ്കണ വിശേഷിപ്പിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതികരണങ്ങളാണ് വന്നത്. ഒരു ദിവസം ഫെമിനിസത്തെ കുറിച്ച് കങ്കണ പറയും, മറ്റൊരു ദിവസം അവര്‍ സ്ത്രീകളെ അപമാനിക്കുകയും ചെയ്യുമെന്നായിരുന്നു പരിഹാസം. കങ്കണ മാത്രമാണ് രാജ്ഞി. ബാക്കിയെല്ലാവരും ബി ഗ്രേഡ് സോഫ്റ്റ് പോണ്‍ താരങ്ങളാണെന്നായിരുന്നു മറ്റൊരു പരിഹാസം. ഭഗത് സിംഗുമായി കങ്കണയെ താരതമ്യം ചെയ്യുന്നതിനെയും ചിലര്‍ ചോദ്യം ചെയ്തിട്ടുണ്ട്. നാണക്കേടെന്നായിരുന്നു ഇവര്‍ പറഞ്ഞു. അഹങ്കാരം മനുഷ്യനെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് മറ്റൊരാള്‍ വിമര്‍ശിച്ചു.

cmsvideo
  സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Oneindia Malayalam

  ബോളിവുഡ് ഊര്‍മിളയ്ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. ഊര്‍മിളയുടെ മികച്ച പ്രകടനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു സ്വര ഭാസ്‌കര്‍ കങ്കണയ്ക്ക് മറുപടി നല്‍കി. രംഗീല, മാസൂം, ചമത്കാര്‍, ജൂദായ്, സത്യ, ഭൂത്, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും മികച്ച നൃത്തങ്ങളും നിങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് സ്വര ട്വീറ്റ് ചെയ്തു. സംവിധായിക ഫറാ ഖാന്‍, അനുബവ് സിന്‍ഹ, ദേവോലീന ഭട്ടാചാര്യ, എന്നിവരും ഊര്‍മിളയ്ക്ക് പിന്തുണ അറിയിച്ചു. ഏറ്റവും മികച്ച നടിയെന്നാണ് അനുഭവ് സിന്‍ഹ കുറിച്ചു. അഹങ്കാരം നിങ്ങളെ ഏറ്റവും താഴ്ച്ചയിലേക്ക് നയിച്ചതെന്ന് ദേവോലീന ട്വീറ്റ് ചെയ്തു.

  English summary
  kangana ranaut calls urmila matondkar soft porn star creates controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X