Get Updates
Get notified of breaking news, exclusive insights, and must-see stories!

കങ്കണ സെലിബ്രിറ്റിയായിരിക്കും, പക്ഷേ കേസിലെ പ്രതിയാണ്, കേസില്‍ നിന്ന് ഒഴിവാക്കില്ലെന്ന് കോടതി

മുംബൈ: ജാവേദ് അക്തറിന്റെ മാനനഷ്ടക്കേസില്‍ ബോളിവുഡ് നടി കങ്കണ റനാവത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോടതി. കേസില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് സ്ഥിരമായി തന്നെ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി മുംബൈ മെട്രോപൊളിറ്റന്‍ കോടതി തള്ളി. കങ്കണ തിരക്കുള്ള നടിയായിരിക്കാം. പക്ഷേ കേസില്‍ ഇപ്പോഴും അവര്‍ പ്രതി തന്നെയാണെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. കങ്കണ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങള്‍ തീരുമാനിക്കുകയാണ്. ഒരിക്കലും അവര്‍ സ്ഥിരമായി ഹാജരാകാതിരിക്കാനാവില്ല. നിയമം പാലിക്കാനും, ജാമ്യ വ്യവസ്ഥകള്‍ക്കനുസരിച്ച് നില്‍ക്കാനും കങ്കണ തയ്യാറാവണമെന്നും കോടതി പറഞ്ഞു.

1

ഇതുവരെ കങ്കണ കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹാജരായിട്ടില്ല. ഇതുവരെ കോടതിയുമായി വിചാരണയ്ക്ക് സഹകരിക്കാന്‍ കങ്കണ തയ്യാറായിട്ടില്ലെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. 2020 നവംബറിലാണ് ജാവേദ് അക്തര്‍ കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. ഇന്റര്‍വ്യൂവില്‍ വളരെ മോശമായ ഭാഷയില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. അത് തന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും പറഞ്ഞിരുന്നു. ബോളിവുഡില്‍ ഒരു മാഫിയയുണ്ടെന്നും ജാവേദ് അക്തര്‍ അതിന്റെ ഭാഗമാണെന്നുമായിരുന്നു കങ്കണ ആരോപിച്ചത്. സുഷാന്ത് സിംഗ് രജപുത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഇങ്ങനൊരു പരാമര്‍ശം കങ്കണ നടത്തിയത്.

പണം തട്ടിപ്പ്, ക്രിമിനല്‍ പ്രവര്‍ത്തി എന്നിവ ആരോപിച്ച് ജാവേദ് അക്തറിനെതിരെയും കങ്കണ ഇതേ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹിന്ദി സിനിമാ ഇന്‍ഡസ്ട്രിയിലെ പ്രമുഖ നടിയാണ് താന്‍. വലിയ തിരക്കുണ്ട് തനിക്കെന്നും കങ്കണ കോടതിയോട് പറഞ്ഞു. ഇക്കാര്യം പരിഗണിച്ച് തന്നെ കേസില്‍ ഹാജരാവുന്നതില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗത്തേക്കും തനിക്ക് യാത്ര ചെയ്യേണ്ടി വരും. പലപ്പോഴും അന്താരാഷ്ട്ര യാത്രകളും വേണ്ടി വരും. അതെല്ലാം അഭിനയത്തിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. ഇതൊന്നും കേസില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ വേണ്ടി പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കങ്കണ സെലിബ്രിറ്റിയാണെന്നും, അവര്‍ക്ക് പ്രൊഫഷണലായ തിരക്കുകളുണ്ടെന്നുമുള്ള കാര്യത്തില്‍ സംശയമില്ല. പക്ഷേ ഈ കേസിലെ ആരോപണ വിധേയയായി നില്‍ക്കുന്നത് കങ്കണയാണെന്ന് മറക്കരുതെന്നും കോടതി പറഞ്ഞു. സത്യസന്ധമായ വിചാരണാ നടപടികള്‍ നടക്കണമെങ്കില്‍ കങ്കണയുടെ സഹകരണം അത്യാവശ്യമാണ്. കേസില്‍ ഹാജരാവേണ്ടതില്ലെന്നും, അത് ആവശ്യമുള്ള കാര്യമല്ലെന്നുമാണ് നടി സ്വയം വിശ്വസിക്കുന്നത്. അവരുടെ അഭിഭാഷകന്‍ എല്ലാം ചെയ്‌തോളുമെന്നാണ് കരുതുന്നത്. കങ്കണ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കുന്നത് ജാവേദ് അക്തറിനോട് ചെയ്യുന്നത് നീതികേടാവും. അദ്ദേഹം ഒരു സീനിയര്‍ സിറ്റിസണ്‍ ആണെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+