ഉദ്ധവിന് വീണതിന് പിന്നാലെ കങ്കണയുടെ പ്രതികരണം; ഷിന്‍ഡെയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, വൈറല്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീണതിന് പിന്നാലെ പ്രതികരണവുമായി നടി കങ്കണ റനാവത്ത്. നടി പുതിയ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പ്രശംസിച്ചിരിക്കുകയാണ്. ഷിന്‍ഡെയുടെ വളര്‍ച്ചയെ കങ്കണ എടുത്ത് പറഞ്ഞു. ഓട്ടോറിക്ഷാക്കാരനില്‍ നിന്ന് മുഖ്യമന്ത്രിയിലേക്കുള്ള വളര്‍ച്ച ശരിക്കും പ്രചോദിപ്പിക്കുന്നതാണെന്ന് കങ്കണ വ്യക്തമാക്കി. എന്തൊരു പ്രചോദിപ്പിക്കുന്ന ജീവിതമാണ് നിങ്ങളുടേത്. ഓട്ടോറിക്ഷാ ഡ്രൈവറില്‍ നിന്ന് രാജ്യത്തെ ഏറ്റവും ശക്തനായ നേതാക്കളില്‍ ഒരാളായി മാറുക എന്നത് വളരെ വലിയ കാര്യമാണ്. അഭിനന്ദനങ്ങള്‍ സര്‍ എന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം കങ്കണ-ഉദ്ധവ് താക്കറെ പോരില്‍ നടിയുടെ വിജയം കൂടിയാണിത്. ഉദ്ധവ് ഒരുനാള്‍ നാണം കെട്ട് മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് കങ്കണ പറഞ്ഞിരുന്നു. വലിയ പോരാട്ടമായിരുന്നു ഉദ്ധവ് സര്‍ക്കാരുമായി കങ്കണ നടത്തിയത്. പല തവണ ഉദ്ധവിനെതിരെ രൂക്ഷ വിമര്‍ശനവും കങ്കണ നടത്തിയിരുന്നു. ഉദ്ധവ് രാജിവെച്ചപ്പോഴും തന്റെ മുമ്പത്തെ പരാമര്‍ശം നടത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 2020ല്‍ ജനാധിപത്യമെന്നാല്‍ ഒരു വിശ്വാസ സംവിധാന മാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ദുരാഗ്രഹത്താല്‍ ആ സംവിധാനത്തെ തകര്‍ക്കുന്നവര്‍ സ്വയം നശിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നുവെന്നും കങ്കണ പറഞ്ഞു.
കങ്കണയുടെ പഴയ വീഡിയോയും ഇതിനിടെ വൈറലായി. കങ്കണയുടെ പുതിയ ഓഫീസ് ഉദ്ധവ് സര്‍ക്കാര്‍ പൊളിച്ചിരുന്നു. അടിമുടി മാറ്റം വരുത്തിയതിനായിരുന്നു നടപടി. ആ വീഡിയോയില്‍ അതിരൂക്ഷമായിട്ടാണ് ഉദ്ധവിനെ കങ്കണ വിമര്‍ശിച്ചത്. ഉദ്ധവ് താക്കറെ, നീ എന്താണ് ചിന്തിക്കുന്നത്. എനിക്കെതിരെ പ്രതികാരണം ചെയ്‌തെന്നോ? അതും എന്റെ വീട് മാഫിയകള്‍ക്കൊപ്പം ചേര്‍ന്ന് തകര്‍ത്തിട്ട്. ഇന്ന് എന്റെ വീട് തകര്‍ക്കപ്പെട്ടു. നാളെ നിങ്ങളുടെ അഭിമാനമായിരിക്കും തകര്‍ക്കാന്‍ പോകുന്നത്. അധികം വൈകാതെ തന്നെ അതുണ്ടാവും. ഓര്‍ത്തുവെച്ചോ എന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. അതുപോലെ തന്നെ ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്.
ഉദ്ധവിന് നാണംകെട്ട് മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. കങ്കണയുടെ കൂടി വിജയമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ബിജെപിയുടെ കടുത്ത അനുഭാവിയാണ് കങ്കണ. കഴിഞ്ഞ ദിവസമാണ് വിമത നീക്കത്തെ തുടര്‍ന്ന് ഉദ്ധവിന് രാജിവെക്കേണ്ടി വന്നത്. അപ്രതീക്ഷിത നീക്കത്തില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാവുകയായിരുന്നു. ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ചതോടെ ഷിന്‍ഡെയ്ക്ക് ആ സ്ഥാനം ലഭിക്കുകയായിരുന്നു. ഒരു ശിവസൈനികന്‍ തന്നെ മുഖ്യമന്ത്രിയാവട്ടെ എന്ന തന്ത്രമായിരുന്നു ഇതിന് പിന്നില്‍. അതിലൂടെ ഉദ്ധവിനെ മൊത്തത്തില്‍ ദുര്‍ബലനാക്കാനുള്ള തന്ത്രമാണ് ബിജെപി പുറത്തെടുത്തിരിക്കുന്നത്.












Click it and Unblock the Notifications