കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണയുടെ ഫ്‌ളാറ്റിലും അനധികൃത നിര്‍മാണം, 2018ല്‍ നോട്ടീസ്, ഓഫീസിനേക്കാള്‍ പ്രശ്‌നം, കോടതിയില്‍!!

Google Oneindia Malayalam News

മുംബൈ: കങ്കണ റനൗത്തും ബിഎംസിയും തമ്മിലുള്ള പോരാട്ടത്തില്‍ താല്‍ക്കാലികമായി നടി വിജയം നേടിയെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ വരുന്നു. ഇവരുടെ ഫ്‌ളാറ്റിലും അനധികൃത നിര്‍മാണം നടന്നുവെന്നാണ് തെളിവ് സഹിതം ബിഎംസി പുറത്തുവിടുന്നത്. കങ്കണയുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ നീക്കം. ഖാറിലുള്ള കങ്കണയുടെ താമസസ്ഥലത്ത് അനുമതിയില്ലാതെ പല നിര്‍മാണങ്ങളും നടത്തിയതായി ബിഎംസിയുടെ രേഖകളില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് 2018ലാണ് ആരംഭിച്ചത്. ഇതിപ്പോള്‍ കോടതിയിലാണ് ഉള്ളത്. നടി സ്‌റ്റേ ഓര്‍ഡര്‍ വാങ്ങിയിട്ടുണ്ട്.

1

പക്ഷേ കങ്കണയ്ക്ക് കാര്യങ്ങള്‍ അനുകൂലമല്ല. സെപ്റ്റംബര്‍ 25ന് കങ്കണയുടെ കേസ് പരിഗണിക്കും. ബിഎംസി അടുത്തിടെ മുംബൈ സിവില്‍ കോടതിയില്‍ ഈ വീട് പൊളിക്കുന്നതിനെതിരെയുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് 25ന് പരിഗണിക്കുന്നത്. 2018ലാണ് കങ്കണയ്ക്ക് ബിഎംസി നോട്ടീസ് നല്‍കുന്നത്. ഒന്നുകില്‍ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റുകയോ അതല്ലെങ്കില്‍ തദ്ദേശ സ്ഥാപനത്തിലെ എഞ്ചിനീയറെ കൊണ്ട് മാറ്റി പ്ലാന്‍ കൊണ്ടുവരാനോ ആയിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ നടി കോടതിയെ സമീപിക്കുകയായിരുന്നു.

കങ്കണയ്ക്ക് ബിഎംസി അയച്ച നോട്ടീസിന്റെ പകര്‍പ്പ് ഇന്ത്യാ ടുഡേ പുറത്തുവിട്ടു. പലി റോഡിലുള്ള കങ്കണയുടെ ഓഫീസിനേക്കാള്‍ വലിയ അനധികൃത നിര്‍മാണമാണ് ഇവരുടെ വീട്ടിലുള്ളതെന്ന് ബിഎംസി പറയുന്നു. ഈ ഫ്‌ളാറ്റ് കെട്ടിടത്തില്‍ താമസിക്കുന്ന മറ്റ് താമസക്കാര്‍ക്കും ബിഎംസി നോട്ടീസ് നല്‍കിയിട്ടുണ്ട്. മുംബൈ ഖാര്‍ വെസ്റ്റിലെ ഓര്‍ക്കിഡ് ബ്രീസിലാണ് കങ്കണയുടെ ഫ്‌ളാറ്റ് ഉള്ളത്. ഇവിടെ അഞ്ചാമത്തെ ഫ്‌ളോറില്‍ മൂന്ന് ഫ്‌ളാറ്റുകളാണ് കങ്കണയ്ക്കുള്ളത്. 2013 മാര്‍ച്ച് എട്ടിനാണ് നടിയുടെ പേരില്‍ ഈ ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തത്. 797, 711, 459 സ്‌ക്വയര്‍ ഫീറ്റുകളിലുള്ളതാണ് ഈ ഫ്‌ളാറ്റുകള്‍.

2018 മാര്‍ച്ച് 13ന് ഇവിടെയുള്ള അനധികൃത നിര്‍മാണത്തിനെതിരെ ബിഎംസിക്ക് പരാതി ലഭിച്ചു. ഫീല്‍ഡ് ഓഫീസര്‍ ഫ്‌ളാറ്റ് പരിശോധിച്ച് ഇത് സ്ഥിരീകരിച്ച റിപ്പോര്‍ട്ടും നല്‍കി. അതേ ദിവസം തന്നെ കങ്കണയ്ക്ക് നോട്ടീസും നല്‍കി. ഇഫ് സിങ്കുകള്‍ നിറഞ്ഞുകവിഞ്ഞതായി കണ്ടെത്തി. എന്നാല്‍ പ്ലാന്റര്‍ സിങ്കുകള്‍ ഉണ്ടായിരുന്നില്ല. പ്ലാനില്‍ പറയുന്നത് പോലെ അല്ലായിരുന്നു നിര്‍മാണം. സ്‌റ്റെപ്പുകള്‍ ഭീഷണിയുയര്‍ത്തുന്ന തരത്തിലായിരുന്നു. ബാല്‍ക്കണിയിലും ഗുരുതരമായ മാറ്റങ്ങളുണ്ടായിരുന്നു. ചുമര്‍ ഒഴിവാക്കി ഒരു മുറി തന്നെ അധികമായി ഉണ്ടാക്കിയിട്ടുണ്ട്. പലവിധ മാറ്റങ്ങളാണ് ഈ താമസസ്ഥലത്ത് നടത്തിയത്. ഇതെല്ലാം പൊളിക്കുന്നതിന് ശക്തമായ കാരണങ്ങളാണ്.

43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!

English summary
kangana ranaut's flat in khar also have unauthorised construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X