Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീലമ്പടനായ ഒരു യുവ സൂപ്പര്‍ താരം, വീട്ടില്‍ കതകില്‍ മുട്ടി, വന്‍ വെളിപ്പെടുത്തലുമായി കങ്കണ

മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ച് നടി കങ്കണ റനാവത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. പേര് പറയാത്ത രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയാണ് നടി രംഗത്ത് വന്നത്. ബോളിവുഡിലെ ഫിലിം മാഫിയ ഒരു ക്രിമിനല്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്റെ പേരിലുള്ള അക്കൗണ്ടുകളാണ് അവര്‍ ഹാക്ക് ചെയ്യുന്നത്. ഇതിന് പിന്നിലുള്ള വ്യക്തിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.

ആ താരത്തെ പോലെ ഓണ്‍ലൈന്‍ മാനേജര്‍മാരുമില്ല. ഇതെല്ലാം ഒരു ഗ്യാംഗാണ്. ഈ താരത്തിന്റെ ചിത്രം അവധി ദിനത്തില്‍ റിലീസ് ചെയ്താല്‍ പോലും എന്റെ മണികര്‍ണിക എന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്റെ അടുത്തെത്തില്ല. തന്റെ ചിത്രം പരാജയമാണെന്ന് അവര്‍ പറഞ്ഞ് നടക്കുന്നുണ്ട്. എന്നാല്‍ അവരുടെ തട്ടിപ്പിന് ഇരയാവാതെ നോക്കണമെന്നും കങ്കണ പറഞ്ഞു.

kangana-ranaut

സിനിമാ മാഫിയ ബോളിവുഡില്‍ ശക്തമാണെന്ന് കങ്കണ പറയുന്നു. ക്രിമിനല്‍ പ്രവര്‍ത്തികളാണ് അവര്‍ ചെയ്യുന്നത്. ഞാന്‍ മുമ്പ് ഡേറ്റ് ചെയ്തിരുന്ന ഒരു സൂപ്പര്‍ താരം പിന്നീട് പറഞ്ഞത് തന്റെ പേരില്‍ ആള്‍ക്കാറാട്ടം നടത്തിയയാളെയാണ് ഞാന്‍ പ്രണയിച്ചതെന്നാണ്. ആ സൂപ്പര്‍ താരം പല നമ്പറുകളും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നു. അതിലൂടെയാണ് എന്നോട് സംസാരിച്ചിരുന്നത്. അതേ സൂപ്പര്‍ താരം പിന്നീട് എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു.

മോശമായ രീതിയില്‍ അത് ഉപയോഗിക്കുകയും ചെയ്തു. ഒരു വിവാഹ മോചനത്തിലൂടെ കടന്നുപോകുന്നത് കൊണ്ടാവാം അങ്ങനെ ചെയ്യുന്നതെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഈ വൃത്തിക്കെട്ട പെരുമാറ്റത്തിന് അതൊന്നും ഒരുകാരണമല്ലെന്ന് പിന്നീട് മനസ്സിലായെന്നും കങ്കണ പറഞ്ഞു. ബോളിവുഡിലെ ഈ മാഫിയ ബ്ലോക്ക് ബുക്കിംഗ് നടത്തി ടിക്കറ്റ് വാങ്ങുകയും, സിനിമകളുടെ കളക്ഷന്‍ പെരുപ്പിച്ച് കാണിക്കുകയുമാണ് ചെയ്യുന്നത്. യാതൊരു കഴിവുമില്ലാത്ത വിഡ്ഢിക്കൂട്ടമാണിത്. ക്രിമിനല്‍ സ്വഭാവമാണ് ഇവര്‍ക്കുള്ളത്. മുംബൈ പോലീസ് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നടി അഭ്യര്‍ത്ഥിച്ചു.

അതേസമയം മറ്റൊരു സൂപ്പര്‍ താരത്തെ കുറിച്ചും നടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. എന്നാല്‍ ആരാണ് ഈ സൂപ്പര്‍ താരമെന്ന് കങ്കണ വെളിപ്പെടുത്തിയിട്ടില്ല. ഈ സ്ത്രീലമ്പടനായ സൂപ്പര്‍ താരം എന്റെ വീട്ടിലെത്തി കതകില്‍ മുട്ടി. എന്നോട് അവനെ പ്രണയിക്കാനായി യാചിച്ചിട്ടുണ്ടെന്നും കങ്കണ വെളിപ്പെടുത്തി. സ്ത്രീലമ്പടനായ ഈ സൂപ്പര്‍ താരത്തിന്റെ പെരുമാറ്റത്തെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. താന്‍ ഒരു പരമ്പര ചിത്രം ചെയ്യുന്നുണ്ടെന്നും, അത് ആ ചിത്രത്തിലെ നായികയെ പ്രണയിക്കാന്‍ വേണ്ടി എടുക്കുന്നതാണെന്നും ആ താരം പറഞ്ഞു.

പിന്നീട് പലതവണ എന്നെ പല നമ്പറുകളില്‍ നിന്നും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും അയാള്‍വിളിച്ചു. എല്ലാം നമ്പറുകളും ഞാന്‍ ബ്ലോക്ക് ചെയ്തു. തന്റെ വിവാഹം വെറും തട്ടിപ്പാണെന്ന് ഇയാള്‍ പറഞ്ഞു. എല്ലാം സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ഈ സൂപ്പര്‍ താരം എന്നോട് പറഞ്ഞു. ഏറ്റവും തരംതാണ രീതിയിലാണ് സംസാരിച്ചത്. ഇത്രയ്ക്കും മോശപ്പെട്ട വ്യക്തിയുമായി ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. ഇവരൊന്നും മനുഷ്യരല്ല, രാക്ഷസന്മാരാണെന്നും കങ്കണ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+