കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സിലും ട്രെയിനിലും മോശം അനുഭവമുണ്ടായിട്ടുണ്ട്; പൂവാല ശല്യമുണ്ടായിട്ടുണ്ടെന്ന് കെജിഎഫ് താരം

Google Oneindia Malayalam News

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രിയായതിന് പിന്നാലെ വന്‍ വെല്ലുവിളി. മെട്രോ ത്രീ കാര്‍ ഷെഡ് ആരെ വനത്തിലേക്ക് മാറ്റിയതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ പരിസ്ഥിതി നാശത്തിനാണ് നേതൃത്വം നല്‍കുന്നതെന്നാണ് ആരോപണം. ഇതിനിടെ ഇതിനെ അനുകൂലിച്ചവരുമുണ്ട്.

ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍

അത്തരത്തില്‍ ട്രോളിയവര്‍ക്ക് കെജിഎഫ് താരമായ നടി രവീണ ടണ്ഡന്‍ നല്‍കിയ മറുപടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആരെയിലെ പദ്ധതിയെ ഇവര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ നടിക്ക് പാവപ്പെട്ടവരുടെ വിഷമം എന്തെന്നറിയുമോ എന്നുള്ള ചോദ്യങ്ങളായിരുന്നു ഉയര്‍ന്നത്. ഇതിന് നടി കൊടുത്ത മറുപടി എന്തെന്ന് നോക്കാം...

1

സോഷ്യല്‍ മീഡിയയിലൂടെ ഒരു യൂസര്‍ രവീണ ടണ്ഡനെയും നടി ദിയ മിര്‍സയെയും ടാഗ് ചെയ്താണ് ചോദ്യം ഉന്നയിച്ചത്. പണവും പ്രശസ്തിയുമുള്ളവരാണ് ദിയാ മിര്‍സയ്ക്കും രവീണ ടണ്ഡനും മുംബൈയിലെ മിഡില്‍ ക്ലാസ് വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് എന്തെങ്കിലും അറിയുമോ എന്നായിരുന്നു ഇയാള്‍ ചോദ്യം. ഇതിനാണ് രവീണയുടെ കിടിലന്‍ മറുപടിയെത്തിയത്. ലോക്കല്‍ ട്രെയിനിലും ബസ്സിലും താനും യാത്ര ചെയ്തിട്ടുണ്ട്. പൂവാല ശല്യം നേരിട്ടിട്ടുണ്ട്. തന്റെ ശരീരത്തില്‍ യാത്ര ചെയ്യവേ നുള്ളിയവര്‍ വരെയുണ്ടെന്ന് രവീണ പറഞ്ഞു.

2

തന്റെ ടീനേജുകളിലെ കാര്യമാണ് പറയുന്നതെന്ന് രവീണ പറയുന്നു. താനും ലോക്കല്‍ ട്രെയിനിലും ബസ്സിലുമൊക്കെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ സമയത്തൊക്കെ പൂവാല ശല്യം നേരിടേണ്ടി വന്നിട്ടുണ്ട്. ആ പ്രായത്തില്‍ ഒരു സ്ത്രീ നേരിടേണ്ട എല്ലാ കാര്യങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. സ്വന്തമായി ഒരു കാര്‍ 1992ലാണ് ഞാന്‍ സ്വന്തമാക്കുന്നത്. വികസനത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ നമ്മള്‍ ഉത്തരവാദിത്തമുള്ളവരായിരിക്കും. ഒരു പദ്ധതിയുടെ മാത്രം കാര്യമല്ല ഇതെന്നും രവീണ ടണ്ഡന്‍ വ്യക്തമാക്കി.

3

എവിടൊക്കെ വനങ്ങളെ നമ്മള്‍ വെട്ടിനശിപ്പിക്കുന്നുവോ അവിടൊക്കെ നമ്മള്‍ പരിസ്ഥിതിയെയും നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. എല്ലാവരുടെയും ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. അല്ലാതെ ആഢംബരമായ ജീവിതമല്ല. എവിടെയെങ്കിലും ജീവിതത്തില്‍ എത്തി നില്‍ക്കാന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഇത് ചോദിച്ചയാള്‍ക്കും കാറോ വീടോ ഉണ്ടാവും. ഉഷ്ണതരംഗമോ, വെള്ളപ്പൊക്കമോ, പ്രകൃതിദുരന്തങ്ങളോ ഉണ്ടായാല്‍, അത് ആദ്യം ബാധിക്കുക സാധാരണക്കാരനെയാണെന്നും നടി പറഞ്ഞു.

4

അങ്ങനെ പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍, നിങ്ങള്‍ ഈ പറയുന്ന പ്രത്യേക അവകാശമുള്ളവര്‍ അവരുടെ സുരക്ഷിത കേന്ദ്രം തേടി പറന്നിരിക്കുമെന്നും രവീണ ടണ്ഡന്‍ ഓര്‍മപ്പെടുത്തി. ഏത് തരത്തിലുള്ള വികസനവും സ്വാഗതം ചെയ്യുന്നു. വനസമ്പത്തും പ്രകൃതിയും കൂടി സംരക്ഷിക്കുന്നതായിരിക്കണം വികസനം. ഇന്ന് രാജ്യത്തെ കടുവകളുടെ എണ്ണം വര്‍ധിക്കുന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍ വനത്തിലൂടെയുള്ള റോഡുകളും റെയിലുകളും കാരണം നിരവധി പുള്ളപുലികളും കടുവുകളും കൊല്ലപ്പെടുന്നത് വര്‍ധിക്കുകയാണെന്നും രവീണ ടണ്ഡന്‍ ചൂണ്ടിക്കാണിച്ചു.

5

ശ്രദ്ധ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, ദിയ മിര്‍സ, റിച്ച ഛദ്ദ, ഊര്‍മിള മണ്ഡോണ്ട്കര്‍, എന്നിങ്ങനെ നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ ഈ പദ്ധതിക്കെതിരെ രംഗത്തുണ്ട്. മുംബൈയിലെ ആരെ കോളനിയിലെ നൂറുകണക്കിന് മരങ്ങള്‍ മെട്രോ പദ്ധതിക്കായി മുറിച്ച് മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നേരിടുന്ന ആദ്യ വെല്ലുവിളിയാണിത്. ദേവേന്ദ്ര ഫട്‌നാവിസിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി വീണ്ടും ആരെ കോളനിയിലേക്ക് മാറ്റിയത്.

6

അതേസമയം സേവ് ആരെ പ്രതിഷേധ പ്രകടനവും മുംബൈയില്‍ ആരംഭിച്ചിരിക്കുകയാണ്. പരിസ്ഥിതിവാദികളും രാഷ്ട്രീയ പ്രവര്‍ത്തകരുടെ ചേര്‍ന്നാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ഷിന്‍ഡെയ്ക്കും ഉപമുഖ്യമന്ത്രി ഫട്‌നാവിസിനും എതിരെയായിരുന്നു ഇവരുടെ മുദ്രാവാക്യം വിളികള്‍. ഹനുമാസ ചാലിസ മുഴക്കിയായിരുന്നു എഎപി നേതാവ് പ്രീതി ശര്‍മ മേനോന്‍ പ്രതിഷേധം നടത്തിയത്. മെട്രോ കാര്‍ ഷെഡ് വെറും ഒഴിവ് കഴിവാണെന്നും, ആരെ വനത്തെ മൊത്തത്തില്‍ വില്‍ക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ പ്രതികരിച്ച് നടി മീന, എല്ലാവരോടും ഒരപേക്ഷ മാത്രം!!ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ പ്രതികരിച്ച് നടി മീന, എല്ലാവരോടും ഒരപേക്ഷ മാത്രം!!

English summary
kgf star raveena tandon says she got eve teased and pinched, her reply to trolls goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X