കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യന്‍ കേസില്‍ വീണ്ടും ട്വിസ്റ്റ്, സാക്ഷി ഗോസാവി ലഖ്‌നൗവില്‍ കീഴടങ്ങും, പറ്റില്ലെന്ന് ലഖ്‌നൗ പോലീസ്

Google Oneindia Malayalam News

മുംബൈ: ആര്യന്‍ കേസിലെ പ്രധാന സാക്ഷികളിലൊരാളായ കിരണ്‍ ഗോസാവി കീഴടങ്ങുന്നു. കേസിലെ നിര്‍ണായകമായ വഴിത്തിരിവാണിത്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നോട്ടീസ് അടക്കം പൂനെ പോലീസ് ഇറക്കിയിട്ടുണ്ട്. രാജ്യം വിട്ട് പോകാതിരിക്കാനുള്ള കാര്യങ്ങളെല്ലാം പോലീസ് സ്വീകരിച്ചിട്ടുണ്ട്. താന്‍ യുപിയിലെ ലഖ്‌നൗവില്‍ കീഴടങ്ങുമെന്നാണ് ഗോസാവിയുടെ പ്രഖ്യാപനം. എന്നാല്‍ ലുക്ക്ഔട്ട് നോട്ടീസ് നേരിടുന്ന ഗോസാവിക്ക് ലഖ്‌നൗവില്‍ കീഴടങ്ങാന്‍ ആവില്ലെന്നാണ് മുംബൈ പോലീസ് പറയുന്നത്. മുംബൈയില്‍ തന്നെ കീഴടങ്ങാനാണ് നിര്‍ദേശം. ആര്യന്‍ കേസില്‍ എന്‍സിബിക്ക് മയക്കുമരുന്ന് പാര്‍ട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് സ്വകാര്യ കുറ്റാന്വേഷകനാണ് കിരണ്‍ ഗോസാവിയാണ്.

മലയാളികള്‍ കാറിലിരുന്ന് മുങ്ങി മരിക്കും, മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും സേഫല്ലെന്ന് റസ്സല്‍മലയാളികള്‍ കാറിലിരുന്ന് മുങ്ങി മരിക്കും, മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും സേഫല്ലെന്ന് റസ്സല്‍

1

കേസില്‍ കീഴടങ്ങല്‍ ഉറപ്പായതോടെ എന്‍സിബിക്കെതിരെ വലിയൊരു ആയുധമാണ് മുംബൈ പോലീസിനും മഹാരാഷ്ട്ര സര്‍ക്കാരിനും ലഭിച്ചിരിക്കുന്നത്. ഇവരുടെ സമ്മര്‍ദം കൂടി സമീര്‍ വാംഖഡെ നേരിടേണ്ടി വരും. ഇയാളെ കുറച്ച് ദിവസങ്ങളായി കാണാനില്ലായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാണാതായി എന്നായിരുന്നു ബോഡി ഗാര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ഇയാള്‍ മുങ്ങിയതാണെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്യനൊപ്പമുള്ള സെല്‍ഫിയാണ് ഗോസാവിയെ കൂടുതല്‍ വിവാദത്തിലെത്തിച്ചത്. തനിക്ക് മുംബൈയില്‍ കീഴടങ്ങാന്‍ ഭയമാണ്. അവിടെ തന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്നും ഗോസാവി പറഞ്ഞു.

താന്‍ ഷാരൂഖ് ഖാന്റെ കൈയ്യില്‍ നിന്നോ അവരുടെ മാനേജറില്‍ നിന്നോ പണമൊന്നും വാങ്ങിയിട്ടില്ല. ഇക്കാര്യം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ഒക്ടോബര്‍ രണ്ടിന് താന്‍ സമീര്‍ വാംഖഡെയെ കണ്ടിട്ടില്ലെന്നും ഗോസാവി വ്യക്തമാക്കി. എന്നാല്‍ ലഖ്‌നൗ പോലീസ് കമ്മീഷണര്‍ പറഞ്ഞത് യുപിയിലോ ലഖ്‌നൗവിലേക്ക് ഇയാള്‍ക്ക് കീഴടങ്ങാനാവില്ലെന്നാണ്. കാരണം ഗോസാവിക്കെതിരെ നടപടിയെടുക്കാന്‍ ലഖ്‌നൗ പോലീസിന് അധികാരമില്ല. ഇയാള്‍ക്കെതിരെ യുപിയില്‍ കേസൊന്നും ഇല്ലെന്നും ലഖ്‌നൗ പോലീസ് കമ്മീഷണര്‍ പറഞ്ഞു. ആര്യനെ അറസ്റ്റ് ചെയ്ത റെയ്ഡ് ക്രൂയിസ് ഷിപ്പില്‍ നടക്കുമ്പോള്‍ ഗോസാവിയിലും കപ്പലിലുണ്ടായിരുന്നു. ഇയാളുടെ സാന്നിധ്യം പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഗോസാവിയെ സ്വതന്ത്ര സാക്ഷിയായി എന്‍സിബി ഉള്‍പ്പെടുത്തിയതും വിവാദമായിരുന്നു. അങ്ങനെ ഒരാള്‍ റെയ്ഡ് നടക്കുന്ന സ്ഥലത്ത് ഉണ്ടാവാന്‍ പാടില്ലെന്നാണ് നിയമം. ബിജെപിക്ക് വേണ്ടിയാണ് ഈ അന്വേഷണം നടക്കുന്നതെന്നാണ് വാദം. നേരത്തെ ഗോസാവിയുടെ ബോഡിഗാര്‍ഡ് തന്നെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഗോസാവിക്കെതിരെ ഉന്നയിച്ചു. പ്രഭാകര്‍ സെയില്‍ എന്ന ബോഡിഗാര്‍ഡിന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുരക്ഷയൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. 25 കോടി ഷാരൂഖ് ഖാനില്‍ നിന്ന് തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്നും, അത് 18 കോടിയായി കുറച്ചെന്നും, അതില്‍ എട്ട് കോടി രൂപ സമീര്‍ വാംഖഡെയ്ക്ക് നല്‍കിയെന്നാണ് സെയില്‍ വെളിപ്പെടുത്തിയത്.

ആര്യനെ വിട്ടയക്കാന്‍ 25 കോടി, 8 കോടി വാംഖഡെയ്ക്ക്, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു, വെളിപ്പെടുത്തല്‍ആര്യനെ വിട്ടയക്കാന്‍ 25 കോടി, 8 കോടി വാംഖഡെയ്ക്ക്, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു, വെളിപ്പെടുത്തല്‍

English summary
kiran gosawi will surrender in uttar pradesh, lucknow police says its not possible
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X