ലിയാന്‍ഡര്‍ പേസ് ചതിച്ചെന്ന് റിയ പിള്ള
മുംബൈ: ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസിനെതിരെ മോഡലും നടിയുമായ റിയ പിള്ള. പരിചയപ്പെട്ട ആദ്യത്തെ ദിവസം മുതല്‍ പേസ് തന്നെ വഞ്ചിക്കുകയായിരുന്നു. മകളെ കരുതി മാത്രമാണ് പേസുമായുള്ള വിവാഹജീവിതം ഇതുവരെ തുടര്‍ന്നത്. ഇനി അതിന് കഴിയില്ല. പേസുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്നും പിരിയുകയാണെന്നും റിയ പറഞ്ഞു.
2003 ലാണ് ലിയാന്‍ഡറും റിയയും ഒത്തുചേര്‍ന്നത്. സഞ്ജയ് ദത്തുമായുള്ള വിവാഹമോചനത്തിന്റെ വക്കിലായിരുന്നു അന്ന് റിയ. പേസാകട്ടെ മഹിമ ചൗധരിയുമായുളള ബന്ധം പിരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പത്ത് വര്‍ഷത്തിന് ശേഷം പേസ് - റിയ ബന്ധം പിരിയുകയാണ്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് പേസും റിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതലല്ല, പരിചയപ്പെട്ട ആദ്യത്തെ ദിവസം മുതല്‍ പേസ് തന്നെ ചതിക്കുകയാണ് എന്നാണ് റിയ പറയുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പേസ്. പേസും അമ്മയും ചേര്‍ന്ന് എന്നെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചു. എന്റെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് ഇ മെയിലുകളും ഫോട്ടോഗ്രാഫുകളും തുറന്ന് കൈവശപ്പെടുത്തി.
പിരിഞ്ഞാലും കുട്ടിയെ ലിയാന്‍ഡറിന് കൊടുക്കില്ല എന്നാണ് മിയ പറയുന്നത്. കുഞ്ഞിനെ ശ്രദ്ധിക്കാനോ അവള് എവിടെയാണെന്നോ എന്താണോ എന്ന് ശ്രദ്ധിക്കാനോ പേസിന് സമയമില്ല. അങ്ങനെ ഒരാളുടെ കൂടെ കുഞ്ഞിനെ വിടണമെന്ന് ഒരു കോടതിയും പറയില്ല. രണ്ട് വിവാഹ ബന്ധങ്ങള്‍ പിരിയേണ്ടി വന്നതോടെ തനിക്ക് വിവാഹത്തിലുള്ള വിശ്വാസം പോലും നഷ്ടപ്പെട്ടു എന്നും റിയ പറയുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications