കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ വീണ്ടും കത്ത്, കലാപക്കൊടി മഹാരാഷ്ട്രയില്‍, പവാറിനെതിരെ സോണിയക്ക് മുന്നറിയിപ്പ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഒരിടവേളയ്ക്ക് ശേഷം പോര് കടുപ്പിച്ചിരിക്കുകയാണ്. ഇത്തവണ കോണ്‍ഗ്രസാണ് സഖ്യത്തില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ എന്‍സിപി ശ്രമിക്കുന്നുവെന്നാണ് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നത്. കോണ്‍ഗ്രസിനെ അവഗണിച്ച്, എന്‍സിപി-ശിവസേന സഖ്യം മാത്രമായി മഹാരാഷ്ട്രയില്‍ ഉയര്‍ന്നുവരാനുള്ള നീക്കങ്ങള്‍ പവാറില്‍ നിന്ന് ഉണ്ടാവുന്നുണ്ട്. ഇത് കോണ്‍ഗ്രസിനെ സഖ്യം വിടാന്‍ പ്രേരിപ്പിക്കുന്നതാണ്. ബിജെപിയുടെ ലക്ഷ്യത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നു എന്നാണ് വ്യക്തമാകുന്നത്.

കോണ്‍ഗ്രസില്‍ വീണ്ടും കത്ത്

കോണ്‍ഗ്രസില്‍ വീണ്ടും കത്ത്

കോണ്‍ഗ്രസില്‍ ഒരിക്കല്‍ കൂടി കത്ത് ഉയര്‍ന്നിരിക്കുകയാണ്. വിമതരല്ല, മറിച്ച് സഖ്യത്തിനെതിരെയാണ് കത്ത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ ഒതുക്കി നിര്‍ത്തുകയാണ് എന്‍സിപി. സര്‍ക്കാരില്‍ വെറുമൊരു കക്ഷിയാണ്. ഉണങ്ങിയ മരക്ഷണിന് സമാനമായ ദുര്‍ബലാവസ്ഥയിലേക്ക് കോണ്‍ഗ്രസിനെ വീഴ്ത്താനാണ് എന്‍സിപിയുടെ ശ്രമമെന്ന് മുംബൈ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിശ്വബന്ധു റായ് പറയുന്നു. മുംബൈ കോണ്‍ഗ്രസ് ശിവസേനയുമായി സഹകരിക്കേണ്ട നിലപാടിലാണ് ഉള്ളത്.

വെറും സഖ്യകക്ഷി

വെറും സഖ്യകക്ഷി

ഒരു വര്‍ഷത്തോളം കോണ്‍ഗ്രസ് വെറും സഖ്യകക്ഷിയുടെ റോളിലായിരുന്നുവെന്ന് വിശ്വബന്ധു റായ് സോണിയക്ക് അയച്ച കത്തില്‍ പറയുന്നു. ശിവസേനയും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാരിനെ നിയന്ത്രിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ക്കൊന്നും സര്‍ക്കാരില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ല. ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പ് ഏതാണെന്ന് പോലും അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലുമറിയില്ല. തന്ത്രപരമായ നീക്കത്തിലും ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്നത്. അവരുടെ പാര്‍ട്ടിയാണ് പകരം വളരുന്നത്.

നമ്മള്‍ പരാജയപ്പെടുന്നു

നമ്മള്‍ പരാജയപ്പെടുന്നു

കോണ്‍ഗ്രസ് ഇവരുടെ വളര്‍ച്ചയെ തടയണമെന്ന് പറയുന്നില്ല. പക്ഷേ അവര്‍ നമ്മളെ ദുര്‍ബലമാക്കുന്നത് തടയേണ്ടതുണ്ട്. എന്നാല്‍ അത് ഉണ്ടാവുന്നില്ല. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക് ഉണ്ടാവും. അതിന് ചില നടപടികള്‍ ആവശ്യമാണ്. സഖ്യത്തില്‍ ധാര്‍മികത നിലനിര്‍ത്തണമെന്ന് ശിവസേനയോടും എന്‍സിപിയോടും സോണിയ ആവശ്യപ്പെടണമെന്ന് വിശ്വബന്ധു റായ് ആവശ്യപ്പെട്ടു.

ശിവസേന ലക്ഷ്യമിടുന്നത്

ശിവസേന ലക്ഷ്യമിടുന്നത്

കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ എന്‍സിപിക്കൊപ്പം എല്ലാ പിന്തുണയും നല്‍കുന്നത് ശിവസേനയാണ്. അതിന് കാരണവുമുണ്ട്. കാരണം കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് സേനയ്ക്ക് അറിയാം. 2014ന് ശേഷം കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ തരിപ്പണമായി. 2019ല്‍ ഏര്‌റവും കുറവ് സീറ്റ് കിട്ടിയ പാര്‍ട്ടിയാണ് അവര്‍. അതുകൊണ്ട് അവര്‍ക്ക് വേണമെങ്കില്‍ സഖ്യത്തില്‍ നിലനില്‍ക്കാമെന്നാണ് ശിവസേന നല്‍കുന്ന സൂചന. അതിലുപരി ശിവസേനയുടെ കോര്‍ വോട്ടുബാങ്കിനെ ലക്ഷ്യമിട്ടാണ് നീക്കം. അത് ഹിന്ദുത്വ-കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളാണ്.

ബിഎംസി തിരഞ്ഞെടുപ്പ്

ബിഎംസി തിരഞ്ഞെടുപ്പ്

=ബിഎംസി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂടെ വേണമെന്ന് ശിവസേനയ്ക്ക് ആഗ്രഹമില്ല. കാരണം ബിഎംസി ശിവസേനയുടെ തട്ടകമാണ്. പക്ഷേ ബിജെപി തൊട്ടുപിന്നാലെയുണ്ട്. അതുകൊണ്ട് സഖ്യം തന്നെ വേണമെന്നാണ് ഉദ്ധവ് ആഗ്രഹിക്കുന്നത്. എന്നാല്‍ മുംബൈ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന നിലപാടിലാണ്. പ്രാദേശിക തലത്തിലും കോണ്‍ഗ്രസും ശിവസേനയും കാലങ്ങളായി ശത്രുതയിലാണ്. ബിഎംസിയില്‍ ഒരുമിച്ച് മത്സരിച്ചാല്‍ പിന്നെ അവിടെയും ജൂനിയര്‍ പാര്‍ട്ണറായി കോണ്‍ഗ്രസ് തുടരേണ്ടി വരും. അത് അതോടെ മുംബൈയിലും കോണ്‍ഗ്രസ് ഇല്ലാതാവും. അത് മുംബൈയിലെ നേതൃത്വത്തിന് താല്‍പര്യമില്ല.

കോണ്‍ഗ്രസ് മത്സരിച്ചാല്‍

കോണ്‍ഗ്രസ് മത്സരിച്ചാല്‍

ശിവസേന കോണ്‍ഗ്രസിന് മുന്നില്‍ വഴങ്ങി കൊടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. കാരണം മറാത്തി വോട്ടുകള്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ഭിന്നിച്ച് പോകും. കാരണം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ബിജെപിക്കൊപ്പമുണ്ട്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ദളിത്, അന്യസംസ്ഥാന തൊഴിലാളികള്‍, മുസ്ലീങ്ങള്‍ എന്നിവരുടെ വോട്ട് നഷ്ടമാകും. ഉത്തരേന്ത്യന്‍ വിഭാഗത്തിന്റെ പിന്തുണ കങ്കണ വിഷയത്തോടെ ഉദ്ധവിന് നഷ്ടമാകുമെന്ന് ഉറപ്പാണ്. എന്‍സിപിയാണെങ്കില്‍ സഖ്യം മതിയെന്ന വാദത്തിലാണ്. കാരണം മുംബൈയില്‍ സാന്നിധ്യമില്ലാത്ത എന്‍സിപിക്ക് സഖ്യത്തില്‍ മത്സരിക്കുന്നത് കൂടുതല്‍ നേട്ടമുണ്ടാക്കും.

സഖ്യം വീഴും

സഖ്യം വീഴും

ബിജെപി സഖ്യം വീഴ്ത്താനായി മുന്നിലുണ്ട്. സഖ്യത്തെ ഞങ്ങള്‍ വീഴ്ത്തില്ല കോണ്‍ഗ്രസ് വീഴ്ത്തുമെന്ന് രാംദാസ് അത്തവാലെ പറയുന്നു. സഖ്യങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നമാണ് ഉള്ളത്. യുപിഎ അധ്യക്ഷ സ്ഥാനത്തിന് വരെ അവര്‍ തമ്മില്‍ പ്രശ്‌നമാണ്. അത് മുന്നോട്ട് പോകില്ലെന്നും അത്തവാലെ പറഞ്ഞു. എന്നാല്‍ ശിവസേന വിരുദ്ധ വോട്ടുകളെ നേടാനുള്ള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ നേടാനുള്ള ശിവസേനയുടെയും തന്ത്രമാണിതെന്ന് സഖ്യത്തിലുള്ള മന്ത്രിമാര്‍ പറയുന്നു. ശരത് പവാറിനെ ഉയര്‍ത്തി കാണിക്കുന്നത് ദേശീയ തലത്തിലേക്ക് ശിവസേനയ്ക്ക് കൂടുതല്‍ റോള്‍ ലഭിക്കാന്‍ വേണ്ടിയാണ്. യുപിഎയില്‍ അവരെയും ഉള്‍പ്പെടുത്തണമെന്നാണ് സൂചിപ്പിക്കുന്നത്.

English summary
letter controversy in congress again, mumbai leader says ncp weakening congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X