Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ തീരത്ത് ചാകരയായി എത്തിയത് 1000 രൂപയുടെ നോട്ടുകള്‍, പണത്തിന്‍റെ സ്രോതസ് കേട്ടാല്‍ ഞെട്ടും

മുംബൈ: മുംബൈ തീരത്ത് ചാകരായായി എത്തിയത് മത്സ്യങ്ങളല്ല, ആയിരത്തിന്റെ കറന്‍സി നോട്ടുകള്‍. ഗേറ്റ് വേയ്ക്ക് സമീപം കടല്‍ത്തീരത്ത് ചൊവ്വാഴ്ചയാണ് 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ ഒഴുകി എത്തിയത്. പണം എവിടെ നിന്ന് വന്നുവെന്നതിനെപ്പറ്റി ആര്‍ക്കും അറിയില്ല. കടലില്‍ ചാടിയാണ് പലരും നോട്ടുകള്‍ സ്വന്തമാക്കിയത്. മൂവായിരം രൂപയോളം നേടിയവരുണ്ട്. പൊലീസെത്തിയാണ് ആളുകളെ കടല്‍ത്തീരത്ത് നിന്ന് നീക്കിയത്.

പണമെത്തിയതിനെപ്പറ്റി ആളുകളില്‍ പലരും പല വാദങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. കള്ളന്‍മാരെ ഭയന്ന് സമ്പന്നനായ ആരോ ഒരാള്‍ കടലില്‍ ഒഴുക്കിയ നോട്ടുകളാകാം ഇതെന്ന് ചിലര്‍ പറയുന്നു. അതേ സമംയ ആചാരത്തിന്റെ ഭാഗമായി വിഗ്രഹങ്ങളില്‍ ചാര്‍ത്ത കടലില്‍ ഉപേക്ഷിച്ച നോട്ടുകളാണെന്നും വാദമുണ്ട്. അതേ സമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ച് ആക്രമണം നടത്താനുള്ള തീവ്രവാജൃദികളുടെ പദ്ധതിയായും ചിലര്‍ ഇതിനെ വ്യാഖ്യാനിയ്ക്കുന്നു.

Money, Cash

മിഡ് ഡേ ഡോട്ട് കോം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിയ്ക്കൂറുകളോളം കടലില്‍ ഇറങ്ങി നിന്നാണ് ആളുകള്‍ നോട്ടുകള്‍ സ്വന്തമാക്കിയത്. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന അവസ്ഥയായപ്പോഴേയ്ക്കും പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ച് വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+